കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായിട്ടും അംഗനവാടി വാടകക്കെട്ടിടത്തില്‍ തന്നെ

0
25

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മല്ലിക വാര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പണിപൂര്‍ത്തീകരിച്ച അംഗനവാടി കെട്ടിടം ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 2016 നവംബര്‍ 14 ന് ഉല്‍ഘാടനം നടത്താന്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെങ്കിലും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ അംഗനവാടി യുടെ ഉല്‍ഘാടനം ചെയ്യാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അംഗനവാടി യുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല ലക്ഷങ്ങള്‍ മുടക്കി സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും ഇന്നും വാടകക്കെട്ടിടത്തില്‍ അംഗനവാടി പ്രവര്‍ത്തിപ്പിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. അംഗനവാടി കെട്ടിടവും പരിസരവും കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ അങ്കണവാടി കെട്ടിടം എത്രയും പെട്ടെന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here