അപകടവളവും നോക്കുകുത്തിയായ സിഗ്നലും സായ്ജംഗ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു

0
4
ഒലവക്കോട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയും ഒലവക്കോട്-മലമ്പുഴ റോഡും സംഗമിക്കുന്ന സായ്ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും സുരക്ഷാസംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. മൂന്നു റോഡുകള്‍ സംഗമിക്കുന്നിടത്തെ അപകടവളവും പ്രവര്‍ത്തനരഹിതമായ സിഗ്നല്‍സംവിധാനങ്ങളും വാഹനങ്ങളുടെ വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളില്ലാത്തതുമാണ് സായ്ജംഗ്ഷനെ അപകടമേഖലയാക്കുന്നത്. പാലക്കാട്-കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് ചരക്കുവാഹനങ്ങളും സ്വകാര്യ-ദീര്‍ഘദൂര ബസ്സുകളടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി രാപകലന്യേ കടുപോകുത്. ഇതിനുപുറമെ വിനോദസഞ്ചാരകേന്ദ്രമായ മലമ്പുഴയിലേക്കുള്ള റോഡു തുടങ്ങുന്നതും സായ്ജംഗ്ഷനില്‍ നിന്നുമാണ്. ജംഗ്ഷനില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാലങ്ങളായി പച്ചയും മഞ്ഞയും കത്തി കാലങ്ങള്‍ നീക്കുകയാണ്. ജംഗ്ഷന്‍ സ്വകാര്യ ആശുപത്രി യാത്രക്കാര്‍ ഇതുപേക്ഷിച്ച മട്ടാണ്. ഇതിനുമുന്‍വശമാണ് ഓട്ടോസ്റ്റാന്റ് നിലകൊള്ളുന്നത്. ബസ്സുകള്‍ നിര്‍ത്തുന്നതിനായി സ്റ്റോപ്പ് പാലക്കാട് റോഡിലായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ തോന്നുംപടി നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുത്. മലമ്പുഴയില്‍ നിന്നും വരുന്ന ബസ്സുകള്‍ തിരിയുന്നിടത്ത് ട്രാഫിക് പോലീസ് സ്ഥാപിച്ച ബോര്‍ഡും ലംഘിക്കുന്ന മട്ടാണ് വാഹനങ്ങള്‍.
രാപകലന്യേ ഏറെത്തിരക്കുള്ള കവലയില്‍ പോലീസിന്റെ സേവനമില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. കവലയില്‍ സ്വകാര്യ ആശുപത്രിയുള്ളതിനാല്‍ രോഗികളെയുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ വന്നുപോവുമ്പോഴും സുരക്ഷാസംവിധാനങ്ങള്‍ പേരിന് മാത്രമാണ്. കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ബസ്സുകള്‍ ഒലവക്കോട്ടെത്തി ആളുകളെ കയറ്റുതിനായി ശരവേഗത്തിലാണ് ഇതുവഴിപായുന്നത്. ഒലവക്കോട്, മലമ്പുഴ, പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാല്‍ കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്. കവലയില്‍ സൂചനാബോര്‍ഡുകളില്ലാത്തതിനാല്‍ മിക്കവാഹനയാത്രക്കാരും വട്ടം കറങ്ങേണ്ട സ്ഥിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here