ഭവന പദ്ധതിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് പി.എം.എ.വൈ.(ജി)യില്‍ 2018-19 ഒരു വീടുപോലും നല്‍കിയില്ല

0
24

ചിററൂര്‍: പി.എം.എ.വൈ. (ജി) യില്‍ 2018-19 ഒരു വീടുപോലും നല്‍കിയില്ല. കേരളത്തില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ പേര് ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കേന്ദ്ര പദ്ധതിയായ പി.എം.എ.വൈ. (ജി) യുടെ പേരും ലൈഫ്/ പി.എം.എ.വൈ.(ജി) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ജാതി അടിസ്ഥാനത്തില്‍ അല്ലാതെ എല്ലാര്‍ക്കും ലൈഫ് പദ്ധതിയില്‍ വീടുകള്‍ നല്‍കുമ്പോള്‍ പി.എം.എ.വൈ. (ജി) പദ്ധതിയുടെ അടിസ്ഥാനമായ സോഷ്യോ എക്കണോമിക്സ് കാസ്റ്റ് സെന്‍സെസില്‍ ഉള്‍പെട്ട സാധാരണക്കാരില്‍ സാധാരക്കാരായ ജനറല്‍ വിഭാഗത്തില്‍ പെട്ട ഗുണഭോക്ത്താക്കള്‍ക്ക് വീടുകള്‍ അനുവദിക്കാതെ എസ്. സി./ എസ്.റ്റി./ മൈനോറിറ്റി/ മറ്റുള്ളവര്‍ എന്നിങ്ങനെ ആനുപാതിക അനുപാതത്തിന്റെ കണക്കും പറഞ്ഞു വീടുകള്‍ നല്‍കാതിരിക്കുകയാണ്.
പി.എം.എ.വൈ.(ജി) പദ്ധതിയുടെ 2016-17, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 42,431 വീടുകളില്‍ 16,636 മാത്രമാണ് നല്‍കിയത്. ബാക്കിയുള്ള ടാര്‍ജറ്റ് ലൈഫ് പദ്ധതിപോലെ ഇന്ന് വീടുകളില്ലാത്ത,2011-12 ല്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും വീടുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കണം. അല്ലാത്തപക്ഷം ഇത് മുന്‍കാലങ്ങളങ്ങളില്‍ ലിസ്റ്റില്‍ ഉണ്ടായിട്ടും അവര്‍ക്ക് വീടുനല്‍കാതിരിക്കുന്നതിലൂടെ നീതി നിഷേധമാണ് സര്‍ക്കാര്‍ നടത്തുന്നത്.
കൂടാതെ ലൈഫ് പദ്ധതിയിലോ മറ്റു ഭവനപദ്ധതിയിലോ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ അവരെയും കൂടി പി.എം.എ.വൈ.(ജി) പദ്ധതിയുടെ ഗുണഭോക്ക്താക്കളാക്കി മാറ്റാന്‍ പുതിയ ആവാസ് പ്ളസ് എന്ന ആപ്ളികേഷന്‍ ഉണ്ടാക്കി കേരളത്തിന് നല്‍കിയിട്ടുണ്ട്. ഉത്തരവുകളും ഇറക്കിയതായി വരുത്തി തീര്‍ത്ത് മുന്നോട്ടുപോകുകയാണ്.
കേന്ദ്രത്തെ പുതിയ ടാര്‍ജറ്റ് ആയി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നും തരാത്തതാണ് കേരളത്തില്‍ വീടുകള്‍ പി.എം.എ. വൈ.(ജി) പദ്ധതിയിലൂടെ നല്‍കാന്‍ കഴിയാത്തതെന്നാണ് കേരളാസര്‍ക്കാര്‍ വാദം. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ 25795 എണ്ണം ഇനിയും നേടിയെടുക്കാന്‍ കേരളത്തിനായിട്ടില്ല. ജനറല്‍ ടാര്‍ജറ്റ് ആയി കിട്ടിയിട്ടില്ല എന്നതാണ് പറയുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയില്‍ എങ്ങിനെയാണ് ഒരു ജാതിയുടെയും പേര് പറയാതെ എല്ലാര്‍ക്കും വീടുകള്‍ നല്‍കാന്‍ കഴിഞ്ഞത്. ഇതാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here