ഭീഷണിയായി കുറ്റ്യാടി, വയനാട് അന്തര്‍ സംസ്ഥാന പാതയില്‍ അപകട വളവ്

0
0

കുറ്റ്യാടി :കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പൈക്കലങ്ങാടി ഭാഗത്തെ പെട്രോള്‍ പമ്പിന്ന് സമീപത്ത് കൂടി കടന്ന് പോകുന്ന റോഡിലെ വളവില്‍ കൂടിയുള്ള യാത്ര ഏറെ അപകടം പിടിച്ചതാവുകയാണ്. വയനാട് ചുരത്തിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ കൂടി രാപ്പകല്‍ ഭേദമില്ലാത്തെ ആയിരക്കണക്കിന്് ചെറുതും വലുതുമായ വാഹനങ്ങളാണ് പോയി വരുന്നത്.കുറ്റ്യാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ യാദൃശ്ചികമായി എതിര്‍വശത്തു നിന്നും ഇറങ്ങി വരുന്ന വാഹനത്തില്‍ കൂട്ടി ഇ ടിക്കാനുള്ള സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചരിക്കുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലുള്ള നടപാതയും ഇവിടെ ഇല്ല, കാല്‍നട സഞ്ചാരികള്‍ റോഡിനും കാടിനും ഇടയിലൂടെയാണ്‌നടന്നു പോകുന്നത്.ഈ ഭാഗത്തെഓവ് ചാലുകള്‍ പൂര്‍ണ്ണമായും മണ്ണ് വീണ് മൂടി കാട്ടുചെടികളും പുല്ലും റോഡിലെ ലേക്ക് വളരുകയാണ്.

ഇരുവശങ്ങളില്‍ നിന്നും വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് ഒരേ സമയം എത്തിയാല്‍ അപകടം സുനിശ്ചിതമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്, അപകടാവസ്ഥ തരണം ചെയ്യാന്‍ ശക്തമായ ട്രാഫിക്ക് പരിഷ്‌കാരം കാഞ്ഞിരോളി ഭാഗത്ത് ഏര്‍പെടുത്താന്‍ ബന്ധപെട്ട അധികാരികള്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here