മാവോയിസ്റ്റ് സാന്നിധ്യം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡി.ടി.പി.സി കാമറകള്‍ സ്ഥാപിക്കുന്നു

0
8

കല്‍പ്പറ്റ: ജില്ലയില്‍ ഇടക്കിടെ മാവോവാദി ഭീഷിണികള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഡി.ടി.പി.സി.ക്ക് കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങി .പൂക്കോട് നേരത്തെ തന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ലാട് തടാകം, കാന്തന്‍പാറ എന്നീ സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പ്രിയദര്‍ശിനിയില്‍ 9 ക്യാമറകള്‍ സ്ഥാപിക്കാനായി 1,83750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,1250 0, രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ലാടിന് 7, 96250, കാന്തന്‍പാറയില്‍ 8 ക്യാമറകള്‍ക്ക് 428 750 രൂപ ഉള്‍പ്പെടെ 2021250 രൂപയാണ് ഡി.ടി.പി.സി.ചിലവഴിക്കുന്നത്. ജില്ല നിര്‍മ്മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തി വരുന്നത്.

പോലിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കാമറകള്‍ സ്ഥാപിക്കുന്നത് -. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. വനമേഖലയോട് ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായത്..ക്യാമറ സ്ഥാപിക്കുന്നതോടെ മറ്റ് തരത്തില്‍ നിലവില്‍വിനോ ദസഞ്ചാര കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here