മലബാറിനോട് കെഎസ്ആര്‍ടിസിക്ക് അവഗണന; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

0
17

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: മലബാറില്‍ കെ.എസ്ആര്‍.ടി.സി ബസ്സുകള്‍ പുറകോട്ടോടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കലക്ഷനുള്ള ദേശസാല്‍കൃത റൂട്ടായ വയനാട്ടിലേക്കടക്കം ഒട്ടെറെ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വന്നതോടെ നല്ല കലക്ഷനുള്ള ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി.
മാനന്തവാടി – കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി– കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് നല്ല കലക്ഷനില്‍ സര്‍വീസ് നടത്തിയിരുന്ന മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതാവട്ടെ സ്വകാര്യ ബസ്സുകള്‍ ഈ റൂട്ടില്‍ വര്‍ധിക്കാനും കാരണമായി.

സ്വകാര്യ മേഖലയുടെ കടന്നുകയറ്റം അവസാനിപ്പിക്കാനാണ് വയനാട് പോലുള്ള പിന്നോക്ക ജില്ലകളില്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത് എന്നാല്‍ ഇതിനായി ബത്തേരി, മാനന്തവാടി. കല്‍പ്പറ്റ ഡിപ്പോകളിലേക്ക് ആവശ്യാനുസരണം ബസ്സുകളും അനുവദിച്ചിരുന്നു എന്നാല്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ ഇതുവരെയും ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനു പിന്നില്‍ സ്വകാര്യ മേഖലയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് ജീവനക്കാരടക്കം പറയുന്നത്. മാനന്തവാടിയില്‍ നിന്നും തുടങ്ങി പനമരം കമ്പളക്കാട് ചുറ്റി കല്‍പ്പറ്റയിലെത്തി മീനങ്ങാടി വഴി സുല്‍ത്താന്‍ ബത്തേരിയിലെത്തി തിരിച്ച് കേണിച്ചിറ, നടവയല്‍ പനമരം വഴി മാനന്തവാടിയിലെത്തുന്ന തരത്തിലായിരുന്നു സര്‍ക്കുലര്‍ സംവിധാനം തുടങ്ങാന്‍ തീരുമാനിച്ചത് ഇതിനായി തിരുവനന്തപുരത്തു നിന്നും തീരുമാനമാകുകയും ബസ്സുകള്‍ അനുവദിക്കുകയും ചെയ്തതാണ് എന്നാല്‍ പിന്നീട് ജില്ലാ തലത്തില്‍ ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. കോര്‍പ്പറേഷന് നല്ല വരുമാനം പ്രതീക്ഷിക്കാവുന്ന ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്നു തന്നെയാണ് സൂചന.
കോഴിക്കോട്- മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട് എന്നീ റൂട്ടുകളില്‍ ടി.ടി സര്‍വീസുകള്‍ മാത്രമല്ല. സൂപ്പര്‍ഫാസ്റ്റ് പോയിന്റു ടു പോയിന്റ് സര്‍വീസുകളും ഒട്ടെറെ റദ്ദാക്കിയിട്ടുണ്ട്

. മലബാറില്‍ ഏറ്റവും കൂടുതല്‍ കലക്ഷനുള്ള ഡിപ്പോയായിരുന്നു മാനന്തവാടി എന്നാല്‍ ബസ്സുകള്‍ കാലാഹരണപ്പെട്ടതും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും ടയറുകളുടെയും കുറവും ഒട്ടെറെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട് ഇതുകൊണ്ട് തന്നെ വരുമാനം പകുതിയായി കുറയുകയാണ്.
ദേശസാല്‍കൃത റൂട്ടായതിനാല്‍ വയനാട്ടുകാരുടെ പ്രധാന യാത്രാ ആശ്രയം കെ.എസ്.ആര്‍.ടി.സി തന്നെയാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കടക്കമുള്ള ഒട്ടെറെ സ ര്‍വീസുകള്‍ അപ്രഖ്യാപിതമായി റദ്ദുചെയ്തു തുടങ്ങിയതോടെ ഇത്തരം പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളും മറ്റ് സ്ഥിര യാത്രക്കാരും കഷ്ടതകളനുഭവിക്കുകയാണ്.
കാലഹരണപ്പെട്ടതും തീരെ ഗുണനിലവാരമില്ലാത്തതുമായ ബസ്സുകളാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന പരാതി വ്യാപകമാണ്.കൂടാതെ മൈസൂര്‍, ബാംഗൂര്‍, ഗുണ്ടല്‍പേട്ട, കുട്ട, ഗൂഡല്ലൂര്‍ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസുകളോടും കോര്‍പ്പറേഷനിപ്പോള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ബെംഗളുരുവിലേക്കുള്ള സര്‍വീസുകണില്‍ പലപ്പോഴും ബുക്കിംഗ് സംവിധാനത്തിലെ അപാകതയും സീറ്റില്ലെന്ന സ്ഥിരം പല്ലവിയുമായതോടെ യാത്രക്കാര്‍ രാത്രികാലങ്ങളിലെ സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യസ നഗരമായ ബെംഗളൂരുവിലേക്ക് ദിനംപ്രതി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കി നാളുകള്‍ ആശ്രയിച്ചിരുന്നത് കെ.എസ് ആര്‍ ടി സിയെ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here