കോട്ടയത്ത് മഞ്ഞപ്പിത്തം പടരുന്നു

0
6

കോട്ടയം: കോട്ടയംനഗരത്തി ലും രണ്ട് കിലോമീറ്റര്‍ ചുറ്റ ളവിലുംമഞ്ഞപ്പിത്തം പടരുന്നു. നാഗമ്പടം, എസ് എച്ച് മൗണ്ട് ചൂട്ടു വേലി, കുമാരനല്ലൂര്‍ വിജയപുരം, പാറമ്പുഴ, പാമ്പാ ടി, ആര്‍പ്പുക്കര എന്നീ പ്രദേ ശങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്.126 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, ഇതില്‍ 73 പേരും ഈ പ്രദേശത്തു നിന്നുള്ളവരാണ്.

പ്രദേശത്തെ വീടുകളിലും കടകളിലും വ്യാപകമായി പരി ശോധനകള്‍ നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല. വൃത്തിഹീനമായി പ്രവര്‍ത്തി ക്കുന്ന തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഭക്ഷ ണം കഴിച്ചവര്‍ക്കാണ് രോഗം പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം.
മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ് ത സാഹചര്യത്തില്‍ ഈ പ്രദേ ശങ്ങളില്‍ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി യിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here