ആറ്റപ്പിള്ളിയില്‍ ബണ്ട് നിര്‍മാണത്തിനിടെ ടിപ്പര്‍ ലോറി പുഴയിലേക്ക് വീണു

0
21
പുഴയിലേക്ക് വീണ ടിപ്പര്‍ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു.

കൊടകര: കുറുമാലിപുഴയില്‍ ആറ്റപ്പിള്ളി പാലത്തിനു താഴെ ബണ്ട് നിര്‍മാണത്തിന് മണ്ണടിക്കാനെത്തിയ ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിക്കുള്ളില്‍ പെട്ട ചെങ്ങാലൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഉണ്ണിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
പരുക്കേറ്റ ഇയാളെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഴയുടെ കുറുകെ ബണ്ട് നിര്‍മിക്കുന്നതിനായി മണ്ണുമായെത്തിയ ടിപ്പര്‍ ലോറി മണ്ണ് ബണ്ടിലേക്ക് ഇറക്കുന്നതിനിടെ പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് അപകടം. കാല്‍ഭാഗത്തോളം നിര്‍മാണം കഴിഞ്ഞ ബണ്ടില്‍ മണ്ണ് തട്ടുന്നതിനിടെ ലോറി പുഴയിലേക്ക് നിരങ്ങി വീഴുകയായിരുന്നു. ലോറിയുടെ ഹൈഡ്രോളിക് വിഭാഗം തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. പകുതിയോളം മണ്ണ് ബണ്ടില്‍ നിക്ഷേപിച്ചശേഷം ലോറിയുടെ കാബിന്‍ ഉയരാതായതോടെ ലോറി പുഴയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി വെള്ളം ക്രമീകരിക്കുന്നതിനാണ് പുഴയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്നത്.
പത്ത് ദിവസത്തിനുള്ള പാലത്തിനടിയിലെ കോണ്‍ക്രീറ്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ദ്രുതഗതിയിലാണ് ബണ്ട് നിര്‍മാണം പുരോഗമിക്കുന്നത്. വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബണ്ട് വീതി കുറച്ചാണ് നിര്‍മിക്കുന്നതെന്നും ആക്ഷേപമുണ്ട്. ടിപ്പര്‍ ലോറികള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ പാകത്തിലാണ് ബണ്ടിന്റെ നിര്‍മാണം.
ബണ്ടിന് വീതികുറവായതിനാല്‍ മണ്ണുമായെത്തുന്ന ലോറികള്‍ പുഴയിലേക്ക് തെന്നി മാറാന്‍ സാധ്യതയേറെയാണും നാട്ടുകാര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here