ബൈക്കിന് സൈഡ് കൊടുത്തില്ല; മൂന്നംഗ ഗുണ്ടാ സംഘം കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചു

0
9

വെള്ളറട: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ രാത്രി 7.15 ന് ആറാട്ടുകുഴി ജംഗഷനില്‍ വച്ചാണ് ആക്രമണം. വെള്ളറട നിന്നും പന്നിമലയിലേക്ക് പോവുകയായിരുന്ന ആര്‍. ആര്‍. ഇ. 169 ാം നമ്പര്‍ ബസ്സിലെ ഡ്രൈവര്‍ സന്തോഷ്‌കുമാറിനേയാണ് ആക്രമിച്ചത്. ബസ്സിനു പിന്നാലെ വരുകയായിരുന്ന ബൈക്ക് ഹോണ്‍്അടിച്ചയുടന്‍ ബസ്സ് സൈഡ് കോടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഡ്രൈവറെ മര്‍ദ്ദിക്കുന്നതിനിടെ ഡ്രൈവര്‍സീറ്റിന് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരിക്കും മര്‍ദ്ദനമേറ്റു. അക്രമംനടക്കവേ അക്രമികളേ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച പ്രദേശത്തേ വ്യാപാരിയായ രാജനും മര്‍ദ്ദനമേറ്റു. നാട്ടുകാര്‍ വിവരം പോലീസ്സിനേഅറിയിച്ചയുടന്‍ സി ഐ അജിത്കുമാറിന്റയും എസ് ഐ സന്തോഷ്‌കുമാറിന്റയും നേത്രത്വത്തിലുള്ള പോലീസ്സ് സംഘമെത്തി ആക്രമികളായ മൂന്ന്പേരേയും അവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
കൂതാളിസ്വദേശിയും നിരവധി കഞ്ചാവ് കേസ്സില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഷൈജുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് പോലീസ്സ് കസ്റ്റഡിയിലായത്. ഗുണ്ടാസംഘം വ്യാപാരിയായ രാജനെ മര്‍ദിച്ചതില്‍ വ്യാപാരി വ്യവസായി ഏകോപനസമതി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമതി നേതാവ് ആറാട്ടുകുഴി വിജയന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here