വെഞ്ഞാറമൂട്ടില്‍ കാര്‍ കത്തിനശിച്ചതില്‍ ദുരൂഹത

0
3

വെഞ്ഞാറമൂട്: ഹര്‍ത്താല്‍ തലേന്ന് സംസ്ഥാനത്തിലുടനീളം അക്രമങ്ങള്‍ നടക്കുന്നതിനിടെ പുലര്‍ച്ചെ വെഞ്ഞാറമൂട്ടില്‍ കാര്‍ കത്തിയത് ദുരൂഹത പരത്തി. ഹര്‍ത്താലിന്റെ ദിവസമായ ഇന്നു പുലര്‍ച്ചെ 1.30 ഓടെ വെഞ്ഞാറമൂട് മുക്കുന്നൂര്‍ ജംഗ്ഷന് സമീപത്തായിരുന്നു കാര്‍ തീ കത്തിനശിച്ചത്. വെഞ്ഞാറമൂട്, മുക്കുന്നൂര്‍, എസ്.എസ് ഭവനില്‍ സുധാകരന്റെ ഉടമസ്ഥതയിലുള്ള കെഎല്‍-1 ആര്‍ 8655 രജിസ്‌ട്രേഷന്‍ നമ്പരുള്ള മാരുതി എയ്റ്റ് ഹാന്‍ഡ്രഡ് മോഡല്‍ കാറാണ് കത്തിനശിച്ചത്. വാഹന ഉടമയുടെ വീട്ടില്‍ കയറ്റിയിടാന്‍ കഴിയാത്തതിനാല്‍ വാഹനം റോഡരികിലാണ് സാധാരണ പാര്‍ക്കു ചെയ്യുന്നത്. ചൊവ്വ രാത്രി 8 മണിയോടെ റോഡരികിലായി പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. തീ ആളിപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടനേ വെഞ്ഞാറമുട് പോലീസിലും ഫയര്‍ഫോഴ്‌സിലും വിളിച്ചറിയിച്ചു. ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു എങ്കിലും കാര്‍പുര്‍ണ്ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ, ആരെങ്കിലും തീവച്ചതാണോ കാര്‍ കത്തി നശിക്കാന്‍ കാരണമെന്ന് അന്വേക്ഷിച്ചു വരുന്നതായി വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍.വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here