മുണ്ടക്കയത്ത് ക്ഷേത്ര മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു

0
4
ക്ഷേത്രമുറ്റത്ത്.പാര്‍ക്ക്.ചെയ്തിരുന്ന.കാര്‍.കത്തിച്ച നിലയില്‍

മുണ്ടക്കയം: മുണ്ടക്കയത്ത് ക്ഷേത്ര മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ഇയോണ്‍ കാറും യമഹ റേ സ്‌കൂട്ടറും ഒരു സംഘം അക്രമികള്‍ കത്തിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകനായ കൊച്ചുമോന്റേതാണ് അഗ്നിക്കിരയായ വാഹനം.
വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മധു ആരോപിച്ചു. എന്നാല്‍ ഇതിന് ശബരിമല സംഭവവുമായി ബന്ധമില്ലന്നാണു പോലീസ് പറയുന്നത്.
മുണ്ടക്കയത്ത് വാഹനം തീ കത്തിയതുമായി ബന്ധപ്പെട്ടു ബി.ജെ.പി കേന്ദ്രങ്ങള്‍ സി.പി.എം നു എതിരായി ഉയര്‍ത്തു ന്ന ആരോപണം അടിസ്ഥാനരഹിതമെന്നു സി.പി.എം ലോക്കല്‍ സെക്രട്ടറി സി.വി അനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here