ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിപരിക്കേല്‍പിച്ചു

0
14

ആര്യനാട് : ബൈക്കില്‍ സഞ്ചരിച്ച യുവാവിനു നേരെ വധശ്രമം. ബൈക്കില്‍ യാത്രചെയ്കയായിരുന്ന തൊളിക്കോട് തൊട്ടുമുക്ക് കോണില്‍ വീട്ടില്‍ അനസ് (29)ന് ആണ് വെട്ടേറ്റത്.
ബൈക്കില്‍ അനസും സുഹൃത്തുമായി ആണ് സഞ്ചരിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30 തോടെ മലയടി മില്ലിന് സമീപം വച്ച് ഇന്നോവ കാറിലെത്തിയ അക്രമിസംഘം അനസിന്റെ ബൈക്കിന് നേരെ മൂന്നു തവണ നാടന്‍ ബോബ് എറിഞ്ഞു. തുടര്‍ന്ന് ഇന്നോവ കാര്‍ കൊണ്ട് ഇടിച്ച ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കൂടെ ഉണ്ടായിരുന്നു സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു. ശരീര മാസക്കാലം വെട്ടേറ്റ അനസിനെ നാട്ടുകാര്‍ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തു നിന്നും ഒരു നാടന്‍ ബോബ് പോലീസ് കണ്ടെടുത്തു.
വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.തൊളിക്കോട് ജംഗ്ഷനില്‍ സ്ഥിതി ചെയുന്ന ടൈല്‍സ് നിര്‍മാണശാലയിലെ ഡ്രൈവര്‍ ആണ് അനസ്.

LEAVE A REPLY

Please enter your comment!
Please enter your name here