ആലപ്പാടിന്റെ നേര്‍ക്കാഴ്ചകള്‍- കരിമണല്‍ ഖനനം വിവാദമാകുമ്പോള്‍ ആലപ്പാട്ടെ കാഴ്ചകളും അതിന്റെ പിന്നാമ്പുറങ്ങളും

0
20

വി ശശികുമാര്‍

മാതാ അമൃതാനന്ദമയി ആശ്രമം തുടങ്ങിയപ്പോള്‍ ആലപ്പാട് ലോക ശ്രദ്ധ പിടിച്ചു .പിന്നീട് 2004 സുനാമി വന്നപ്പോളും ശ്രദ്ധിക്കപ്പെട്ടു.മാത്രവുമല്ല ഈ രണ്ടു സംഭവങ്ങളും ഈ ഗ്രാമത്തിന്റെ അന്തരീക്ഷം മാറ്റി ,വളരെ അധികം വികാസങ്ങള്‍ വന്നു. ചെറുപ്പക്കാര്‍ അഭ്യസ്ഥ വിദ്യരുമായി ,തൊട്ടടുത്തപന്മന പഞ്ചായത്തായത്തിന്റെ ഏറ്റവും പടിഞ്ഞാറേ വാര്‍ഡായ പൊന്മനയില്‍ ധാതു ഖനനം ശക്തമായപ്പോള്‍ ഈ ഗ്രാമത്തിലുള്ളവര്‍ക്കും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചു പലരും ഐ ടി ഐ തുടങ്ങിയ സാങ്കേതിക പഠനത്തിന് പോയി.
ഐ ആര്‍ ഇ യും തൊട്ടടുത്ത കെ എം എമ് ലും വലിയ ഫാക്ടറികളായി.
പ്രതീക്ഷിച്ചതു പോലെ ആലപ്പാടുകാര്‍ക്ക് ജോലി ലഭിക്കുന്നുമില്ല.
അപ്പോഴാണ് ധാതു ഖനനം ആലപ്പാട് പഞ്ചായത്തിന്റെ തെക്കേ അറ്റത്തു തുടങ്ങിയത്.
ഖനനവുമായി ബന്ധ പെട്ട് പല പാരിസ്ഥിക വാദികളും രംഗത്ത് വന്നിരുന്നു.
എഴുപതു എണ്‍പതു കാലത്തു പദ്മനാഭന്‍എന്ന പാരിസ്തിഥിക പ്രവര്‍ത്തകന്‍ റേഡിയേഷന്‍ ഉണ്ടാകുന്നതിന് പറ്റി ബോധവത്കരണ വുമായി നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെ പ്രവര്‍ത്തനം നടത്തി.അതും ഖനന വിരുദ്ധ പ്രചാരണമായിരുന്നു.പദ്മനാഭന്‍ പിന്മാറി.
കെ എം എം എല്‍ വലിയപ്ലാന്റു മായി വന്നു .ഐ ആര്‍ ഇ യും പ്രവര്‍ത്തനം ശക്തമാക്കി ഉത്പാദനം കൂട്ടി.
രണ്ടാഴ്ച മുന്‍പ് ആലപ്പാട് കരി ഒരു പെണ്‍കുട്ടി തേങ്ങി കരഞ്ഞപേക്ഷിക്കുന്ന ഒരു വീഡിയോ നവമാദ്യമങ്ങളില്‍ വന്നു.
പ്രളയത്തില്‍ പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ഗ്രാമം ഇല്ലാതാകുന്നു എന്ന് പറഞ്ഞായിരുന്നു അത്.തുടര്‍ന്ന് നവമാദ്ധ്യ മങ്ങളിലെല്ലാംഇതുമായി ബന്ധപെട്ടു അഭിപ്രായങ്ങളും ചിത്രങ്ങളും വന്നു തുടങ്ങി ഖനനം കാരണം ആലപ്പാട് മുതല്‍ തോട്ടപ്പള്ളി വരെ ഉള്ള ദേശങ്ങള്‍ ഇല്ലാതായിപ്പോകും എന്നു ഭീതി ജനകമായ കണക്കുകള്‍ കാണിച്ചു പ്രചാരണം തുടങ്ങി.
2018 നവംബര്‍ ഒന്നിന് തുടങ്ങിയ സമരം എങ്ങുമെതുന്നില്ലന്നു മനസിലായ സമരക്കാര്‍ ലോക ശ്രദ്ധ പിടിച്ചു പറ്റാനാണ് ഈ കണക്കുകളും വിഡിയോയും പ്രചരിപ്പിച്ചതു. മുഖ്യ ധാര മാദ്യമങ്ങള്‍ ഒന്നും ഈ സമരത്തിന് ശ്രദ്ധകൊടുത്തിരുന്നുമില്ല.
എന്നാല്‍ ജനുവരി രണ്ടാം വരമായപ്പോള്‍ സ്ഥിഗതികള്‍ മാറി .ടെലിവിഷന്‍ കാര്‍ ഏറ്റെടുത്തു .
കേട്ടറിഞ്ഞവര്‍ കേട്ടറിഞ്ഞവര്‍ ആലപ്പാടിലേക്കു വന്നു പ്രളയത്തില്‍ പെട്ട രക്ഷ പെട്ടവരുടെ ബന്ധുക്കള്‍ സഹായവുമായി വന്നു ,
വന്നപ്പോള്‍ കണ്ട തു മറ്റൊരു രംഗമായിരുന്നു.
പണിക്കര് കടവ് പാലം കഴിഞ്ഞു തെക്കോട്ടു ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ കാണുന്ന സ്ഥലത്താണ്.
ഖനനം ഇപ്പോള്‍ നടക്കുന്നത്.
ഇത്ആ ലപ്പാട് പഞ്ചായത്തി ലാണ്.
മാറ്റാന്‍ മൂന്നു വീടുകള്‍ ഉണ്ട്.
എന്നാല്‍ ഖനനം കഴിഞ്ഞത് പൊന്മനയിലാണ്.
ഇപ്പോള്‍ ഖനനം നടക്കുന്നിടത്തുഏഴെട്ടു മണ്ണ് മാന്തി യന്ത്രങ്ങള്‍ കിടപ്പുണ്ട്. കറുത്ത മണല്‍ കുത്തി ലോറിയില്‍ കയറ്റി തൂക്കു യന്ത്രത്തില്‍ കയറ്റിക്കൊണ്ടു പോകുന്നു.
വേറെ ലോറികളില്‍ പഞ്ചസാര പോലുള്ള മണല്‍ ലോറിയില്‍ കൊണ്ടുവന്നു നേരത്തെ മണ്ണെടുത്തു കുഴയ് ആയിടങ്ങളില്‍ നിറയ്ക്കുന്നു .
അവിടെ ഒന്നും പ്രശ്‌നങ്ങള്‍ കാണുന്നില്ല.
ചെറുപ്പക്കാര്‍ ബൈക്കിലും കാറിലും വന്നു ചിത്രങ്ങള്‍ എടുത്തു തെക്കോട്ടു പായുന്നു.
അവിടെ പേരിനു ഒരു സെക്യൂരിറ്റികാരന്‍ നില്പുണ്ട്.
മുന്നോട്ടു പോയാല്‍ കൂട്ടി ഇട്ടിരിക്കുന്ന തൂ വെള്ള മണല്‍
ഇടതു വശത്തു ഒരു ഡ്രെഡ്ജര്‍ കൊണ്ട് വട്ടക്കായലില്‍ നിന്നും മണ്ണെടുത്തു ധാതു വേര്‍തിരിച്ചെടുക്കുന്ന.
പടിഞ്ഞാറ് കടല്‍ അമ്പതു മീറ്റര്‍ വീതിയുള്ള ഒഒരു റോഡ്. കടലിനെയും കായലിനെയുംവേര്‍തിരിക്കുന്നതീ റോഡയാണ്.
പ ടിഞ്ഞാറുകടലിനോടു ചേര്‍ന്ന് കൂട്ടി ഇട്ടിരിക്കുന്ന മണലാണ് കടലിനെ തടയേണ്ടത്.
ഈ സ്ഥലത്തു കൂടിനടന്നു കാണുമ്പൊള്‍ സ്വര്‍ണഖനനം ചെയ്ത തി നു ശേഷംഇട്ടെറിഞ്ഞു പോയകോളാ ര്‍ ഖനിയിലൂടെ പോകുന്നത് പോലെ തോന്നി.
ഖനനാനന്തര ഭൂമിശ്മശാന തുല്യമാണ്.
ഈ ഇടമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്ക പെട്ടത്.
ആലപ്പാട് മുതല്‍ അമ്പലപ്പുഴ വരെ ഒരു കാലത്തു കമ്പ വല ഇട്ടാണ് മീന്‍ പിടിച്ചിരുന്നത് .വലയുടെ അരാട്ടം കരയില്‍ പിടിച്ചു മറ്റേ അറ്റം അങ്ങ് ദൂരെ വരെ വലിച്ചു മറ്റേ ആട്ടം പിടിച്ചു കുണ്ടു വരുന്ന രീതിയാണ് കമ്പ വല.
നഇപ്പോള്‍ ഈ പറഞ്ഞ ദേശത്ത് മുഴുവന്‍കടല്‍ തീരം കാണാതായി .
ആലപ്പാടിന്റെ മാത്രം പ്രശ്‌നമല്ലിത്
കേരളത്തിന്റെ എല്ലാ തീരങ്ങളുടെയും അവസ്ഥ ഇതാണെങ്കിലും ഇവിടെ കുറെ കൂടുതലായെന്നു മാത്രം.
ആഴക്കടല്‍ മത്സ്യ ബന്ധന രീതികള്‍ വന്നപ്പോള്‍ കമ്പവലകള്‍ ഇല്ലാതായി.
ഒപ്പം കടല്‍ ഭിത്തികള്‍ വന്നതും തീരമില്ലാതായതിനു കാരണമാകാം.
എന്നാല്‍പൊന്മനയില്‍ കമ്പനികള്‍ സ്ഥലം മുഴുവന്‍ കമ്പനി വില കൊടുത്തു വാങ്ങിയിട്ടാണ് ഖനനം തുടങ്ങിയത്.
മിക്കവാറും കടലിലില്‍ നിന്നകന്നു താമസം മാറ്റി.
ഖനനം നടത്തിയെടുത്തൊന്നും തന്നെ സി ആര്‍ ഇസഡ് നിയമം പ്രകാരം തിരികെ വന്നു വീട് വെയ്ക്കാന്‍ സാദ്യവുമല്ലന്നു സമരക്കാര്‍ക്കറിയാം.
എന്ന് കരുതി കമ്പനികള്‍ ഭൂ ഉടമകളുമുണ്ടാക്കിയ കരാര്‍ നടപ്പിലാക്കാതിരിക്കുക എന്നല്ല.
സ്ഥലമെടുക്കുന്നവരുടെ കുടുംബത്തിലെ ഒരംഗത്തിനു കമ്പനിയില്‍ ജോലിയും സെന്റിന് അന്പത്തിനായിരം, രൂപയും വീടിന്റെവിലയും താമസം മാറാനുള്ള തുകയും നല്‍കാമെന്നാണ് കരാര്‍.
ഇത് നടപ്പിലാക്കിയോ എന്നാണ് പരിശോധിക്കേണ്ടത്.
മൂന്നോ നാലോ വീടുകള്‍ മാത്രമാണ് മാറ്റാനുള്ളത്.
അപ്പോള്‍ ഈ സ്ഥലം മുഴുവന്‍ ഐ ആര്‍ ഇ യുടെ വകയാകും.
ഒരു ചോദ്യം മാത്രം ബാക്കി ഈ കരിമണല്‍ വിറ്റുണ്ടാക്കിയ ലാഭത്തിന്റെ ഒരു ഭാഗമെങ്കിലും ഈ നാടിന്റെ വികാസത്തിന് നല്‍കിയോ?
മൂന്നു കിലോ മീറ്റര്‍ വടക്കു ചെറിയഴിക്കലാണ് സമരം നടക്കുന്നത്.
കുറെ ചെറുപ്പക്കാര്‍മാത്രം.
മുതിര്‍ന്നവര്‍ എവിടെ പോയി എന്നറിയില്ല.
നാട്ടുകാരുടെ പിന്തുണ ഈ സമരത്തിന് പിന്തുണ നല്‍കുന്നില്ല.
എന്നാല്‍ നാട്ടുകാര്‍ ഖനന രീതിക്കു എതിരാണ് അതു പോലെ തന്നെ അവര്‍ ഖനനം നിറു ത്തുക എന്ന സമരക്കാരുടെ ആവശ്യത്തിന് എതിരാണ്.
ആലപ്പാട് കണ്ടു കേട്ട് വന്നപ്പോള്‍ തോന്നിയത്
ഖനനം മൂലം തെക്കേ അറ്റത്തു മണ്ണ് എടുത്ത ഭാഗം മൂടാ നുണ്ട്.
കുറച്ചു കൂടി ശാസ്ത്രീയമായിട്ടു വേണം ഖനനം ചെയ്യേണ്ടത് .
2 വാഷിങ് രീതി അല്ല വേണ്ടത്.
3 എല്ലാ മാസവും ഖനനം ചെയ്യുന്ന സ്ഥലം പരിശോധിച്ചു റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഒരു കമ്മറ്റിയെ ഉണ്ടാക്കണം.-
പ്രാദേശിക വാസികളുടെ പ്രതിനിധി ,ഭൂമി നല്‍കിയവരുടെ പ്രതിനിധി,,മത്സ്യ തൊഴിലാളികളുടെ പ്രതിനിധി ,വ്യവസായ വകുപ്പ്,,പൊളൂ ഷന്‍ കണ്‍ട്രോള്‍,റെവന്യു,ഫിഷറീസ്,ആരോഗ്യ വകുപ്പ്,കമ്പനി പ്രതിനിധികള്‍
4 .ആലപ്പാട് പഞ്ചായത്തിന്റെ ഭൂമി കൃത്യമായി അളക്കണം,ഇവിടുത്തെ ജനങ്ങളുടെ തൊഴില്‍ ഉദ്യോഗം,സാമ്പത്തിക പശ്ചാത്തലം,(മല്‍സ്യ തൊഴിലാളികളുടെ കണക്കു),മത്സ്യ ബന്ധനവുമായുള്ള യഥാര്‍ത്ഥ കണക്കു ,ഇത് സര്‍ക്കാര്‍ പൊതു സമൂഹത്തെ അറിയിക്കണം
5 ഐ ആര്‍ഇ ഖനനംമാത്ര മ ല്ല പ്രശനം.കെഎംഎംല്‍ ആണ് ശരിക്കും പാരിസ്ഥിതിക പ്രശനം ഉണ്ടാക്കുന്നത്
6 ഖനന മേഖല യില്‍ ശക്തമായ സുരക്ഷിത ഏര്‍പ്പെടുത്തണം.ലോക്കല്‍ പോലീസിനെ മാറ്റിഐ എസ ആര്‍ ഓ യിലെ പ്പോലെ സി ഐ എസ എഫ് നെ വെച്ചാല്‍ മണ്ണ് കടത്തി കൊണ്ട് പോകുന്നു എന്ന പരാതി ഒഴിവാക്കാം .
1911ല്‍ ആരംഭിച്ചതാണ് ഈ പ്രദേശത്തെ കരിമണല്‍ ഖനനം ഇപ്പോഴും തുടരുന്നു .
അതിങ്ങനെ പോയാല്‍ മതിയോ?

LEAVE A REPLY

Please enter your comment!
Please enter your name here