നവോത്ഥാനവാദികളും മറന്നു മിശ്രഭോജനസ്മാരകം; സ്മാരകനിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു

    0
    16
    മിശ്രഭോജനം നടന്ന ചെറായിയിലെ തുണ്ടിടപറമ്പില്‍

    കൊളവേലി മുരളീധരന്‍
    വൈപ്പിന്‍: സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ഒരുനൂറ്റാണ്ടിനു മുമ്പ് ചെറായിലെ തുണ്ടിട പറമ്പില്‍ നടന്നമിശ്രഭോജനത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുള്ളസ്മാരകം നിര്‍മ്മിക്കുവാനുള്ള ഭൂമി ഏറ്റെടൂക്കല്‍ വൈകുന്നു.

    2017 മെയ് 29 ( ഇടവം16) നാണ് ചരിത്രമായി മാറിയ മിശ്രഭോജനം നടന്നത്. ജാതിവിവേചനത്താല്‍ പരസ്പരംകണ്ടാല്‍ വഴി മാറി പോകുന്നപുലയരുമൊത്ത് ഭക്ഷണം
    പങ്ക് വെച്ച് ഭക്ഷിക്കുന്ന സമരമായിരുന്നു മിശ്രഭോജനം .ചരിത്ര താളൂകളില്‍ ഇടംപിടിച്ച ആ സാമൂഹ്യ വിപ്ലവത്തിന്റെ ഓര്‍മ്മ നിലനിറുത്തുന്നതിന് തുണ്ടിട പറമ്പില്‍
    സ്മാരകം നിര്‍മ്മിക്കുന്നതിന്‌സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുഇതിന്റെ ഭാഗമായി മൂസരീസ്‌പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുണ്ടിട പറമ്പില്‍സ്ഥലം ഏറ്റെടുക്കാന്‍ മുസരീസിനെ ചുമതലപ്പെടുത്തി.കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തിയിരുന്നു ഈ നീക്കം.

    കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്ത് ഭൂമിഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികളുമായി മുന്നോട്ട് പോയിമിശ്രഭോജനം നടന്ന തുങ്ങിടപറമ്പ് ഒരു സ്വകാര്യ വിക്തി
    യുടെ കൈവശമാണ്.സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരന്‍സ്മാരക ഭരണ സമിതി സ്ഥലമുടമയുമായി ബന്ധപ്പെട്ടു.ഇതേ തുടര്‍ന്നു് മിശ്രഭോജനംനടന്ന യഥര്‍ത്ഥ സ്ഥലത്ത്‌സ്മാരകം നിര്‍മ്മിക്കന്നതിനായി ആറ് സെന്റ് ഭൂമി വാങ്ങുവാന്‍ തീരുമാനിച്ചു. ഇതില്‍ മൂന്ന് സെന്റ് വീതംമുസരീസും സ്മാരകകമ്മിറ്റിയും വാങ്ങുവാന്‍ ധാരണയായി.ഇതേതുടര്‍ന്ന് ലാന്‍ഡുറവന്യൂ കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കാര്യംമുറപോലെയെത്തായി.ഏറെതാമസിയാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.ഇതിനിടെ മിശ്രഭോജനത്തിന്റെ ശതാബ്ഭതിയുമായി.ഈ സമയത്ത് മിശ്രഭോജന സ്മാരകം വീണ്ടും ചര്‍ച്ചയായി.ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ മിശ്രഭോജന ഭൂമി ഏറ്റെടൂക്കുന്നതിനുള്ള നടപടികള്‍ക്കായി റവന്യൂ വകുപ്പ് സ്‌പെ
    ഷ്യല്‍ തഹസില്‍ദാരെ നിയോഗിച്ചു.അദ്ദേനത്തിന്റെ നേതൃത്വ ത്തില്‍ തുണ്ടിട പദമ്പില്‍നിന്നും മൂന്നു സെന്റ് ഭൂമി അളന്നു തിരിച്ച് അതിര്‍ത്തി കല്ല്സ്ഥാപിച്ചു.വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയില്‍നിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലേക്ക് പോകുന്ന പോക്കറ്റ് റോഡിനോടു ചേര്‍ന്നാണ് മൂന്നുസെന്റ് ഭൂമിഅളന്നുതിരിച്ചിട്ടുള്ളത്. മിശ്രഭോജനം നടന്ന സ്ഥലത്തു നിന്നു കിഴക്കോട്ട് മാറിയാണ് സ്ഥലം അളന്ന് തിരിച്ചിട്ടുള്ളത്.

    പ്രളയ ദുരന്തം നടക്കുന്നതിന് മുന്‍പാണ് ഭൂമി അളന്ന്തിരിച്ചത്.പ്രളയ ദുരന്തം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടുംഭൂമി ഏറ്റെടുക്കല്‍ നടപടിവൈകുകയാണ്.104 – മത്മിശ്രഭോജന ദിനത്തിന് ഇനിനാലു മാസമേയുള്ളൂ. ഇപ്പോള്‍ ലഭിക്കുന്ന സൂചന ആറ്മാസമെങ്കിലും വേണ്ടിവരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here