വയനാടന്‍ ഗ്രാമങ്ങളില്‍ നിന്നും പടിയിറങ്ങിയ പണപ്പയറ്റുകള്‍ തിരികെയെത്തുന്നു

0
62

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: വയനാടന്‍ ഗ്രാമങ്ങളില്‍ നിന്നും പിന്‍വാങ്ങിയ പണപയറ്റ് തിരികെയെത്തുന്നു.സാധാരണക്കാരുടെ ഇടയിലെ സാമ്പത്തിക പരാധീനതകള്‍ക്ക് വലിയ പരിഹാരമായി നിലനിന്നിരുന്ന പണപയറ്റുകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി അന്യം വന്നിരുന്നു. വിവാഹം, വീട്പണി മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ പരിഹരിച്ചിരുന്നത് ഒരു കാലത്ത് ഇത്തരം പണപയറ്റുകള്‍ വഴിയായിരുന്നു.എന്നാല്‍ പോയ കാലത്തെ പൊടി മുട്ടിയെടുത്ത് വീണ്ടും പണയറ്റിനെ തിരികെ കൊണ്ടുവരുന്നത് ഒരു പറ്റം യുവാക്കളാണ്. അഞ്ചുകുന്ന് സ്വദേശികളായ ഒരു കൂട്ടം യുവാക്കളാണ് പണപയറ്റിനെ തിരികെ കൊണ്ടുവരാനായി വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെ പുതു തലമുറയെ പണപയറ്റിലേക്ക് ആകര്‍ഷിക്കാനൊരുങ്ങുന്നത്.
ഒരു കാലത്ത് വലിയ ആഘോഷങ്ങളായി തന്നെ പണപയറ്റുകള്‍ നടത്തിയിരുന്നു. ഓരോരുത്തരുടെയും വരുമാനങ്ങള്‍ക്ക് അനുസൃതമായാണ് പണപയറ്റിന് ഭക്ഷണങ്ങള്‍ കൊടുത്തിരുന്നത് സമ്പന്നരാണെങ്കില്‍ നെയ്‌ചോര്‍ ഇറച്ചിക്കറി ഇടനിലക്കാരാണെങ്കില്‍ പൊറോട്ട ചപ്പാത്തി ഇറച്ചിക്കറി തീരെ സാമ്പത്തികമില്ലാത്തവരാണെങ്കില്‍ അവല്‍ കുഴച്ചതും ചായയും അങ്ങിനെ പോകുന്നു ഭക്ഷണങ്ങളുടെ നിലവാരം .എങ്ങിനെയാണെങ്കിലും എല്ലാവരും വലിയ സഹകരണമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഏറെ വേട്ടയാടിയിരുന്ന കാലത്താണ് ചായപയറ്റുകള്‍ എന്നറിയപ്പെടുന്ന പണപയറ്റ് ഗ്രാമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത് ഇത് ഏറ്റവും കൂടുതല്‍ നടന്നിരുന്നത് വിളവെടുപ്പ് കാലത്തെ മുന്‍നിര്‍ത്തിയായിരുന്നു. അക്കാലത്ത് വയനാടന്‍ കാര്‍ഷിക മേഖല സമ്പന്നമായിരുന്നു.
ഒരാള്‍ പയറ്റുന്ന സംഖ്യകളേക്കാള്‍ കൂടുതല്‍ പണം മറ്റെയാള്‍ കൊടുക്കുന്നതുകൊണ്ടാണ് മത്സരം മുന്‍നിര്‍ത്തി ‘പയറ്റ് ‘ എന്ന പേരു വീണത്.വയനാട്ടില്‍ പണപയറ്റ് അന്യം വന്നെങ്കിലും കോഴിക്കോട് ജില്ലയിലെ ഗ്രാമാന്തരങ്ങള്‍ ഇന്നും ഇക്കാര്യത്തില്‍ സജീവമാണ്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഇന്നും പണപയറ്റുകള്‍ സജീവമാണ്. മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും ചായ പയറ്റുകള്‍ സജീവമായി നടക്കാറുണ്ട്. വയനാട്ടില്‍ ചുരമിറങ്ങിയ പണപയറ്റുകള്‍ സജീവമാകുന്നത് സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് അനുഗ്രഹമാകും, ഒപ്പം പുതുതലമുറക്ക് കൗതുകവും.

LEAVE A REPLY

Please enter your comment!
Please enter your name here