മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കര്‍ശന നടപടി

0
5

മാനന്തവാടി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് ടൗണില്‍ പത്തോളം വരുന്ന മാവോയിസ്റ്റ് സംഘം ആയുധങ്ങളുമേന്തി പ്രകടനം നടത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന വീടുകളില്‍ നിന്നും ഇവര്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതായും ശ്രദ്ധയിലുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയില്‍ 44 ല്‍ കഴിഞ്ഞമാസം മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വയനാട്ടുകാരനായ സോമന്റ് നേതൃത്വത്തില്‍ തവിഞ്ഞാല്‍ സ്വദേശിയായ യുവതിയുള്‍പ്പെടെയുള്ള സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും മാറി മാറി പല സ്ഥലങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാവോയ്സ്റ്റ് പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, തടുര്‍ നടപടികള്‍ കൈക്കോള്ളുന്നതിനുമായി മുഖ്യമന്ത്രി അധ്യക്ഷനായ ഒരു യുണിഫൈഡ് കമാന്റ് രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി വനത്തിനുള്ളിലും, വനാതിര്‍ത്തിയിലുമുള്ള ആദിവാസി വിഭാഗങ്ങളില്‍ നിന്ന് മാത്രം യുവതീ-യുവാക്കളെ പി.എസ്.സി മുഖേനെ കണ്ടെത്തി 75 പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. ഇവരുടെ പരിശീനം അന്തിമ ഘട്ടത്തിലാണ്. കൂടാതെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുക്കന്നവരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് കീഴടങ്ങുന്നതിനായി കീഴടങ്ങള്‍ പുരധിവാസ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.കൂടാതെ മാവോയിസ്റ്റ് ഭാഷണി നിലവിലുള്ള ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here