ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം;കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ പണിമുടക്കി

0
6
നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം നടത്തിയപ്പോള്‍.

കോട്ടയം:മെഡിക്കല്‍ കോളേജില്‍ ഇന്നലെ ഒരു വിഭാഗം നഴ്‌സുമാര്‍ പണിമുടക്കി.സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പണിമുടക്ക് നടത്തിയത്.ഇതേ തുടര്‍ന്ന് ഇന്നലെ നടത്തേണ്ട പലശസ്ത്രക്രീയകളും മാറ്റി വയ്‌ക്കേണ്ടിവന്നു.ഇന്നലെ രാവിലെ മുതലാണ് 500 ഓളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കിയത്. സര്‍ജറി വിഭാഗത്തിന്റെ ചുമതലക്കാരനായ ഡോക്ടര്‍ ജോണ്‍സ് കുര്യന്‍ വോളന്റി നഴ്‌സിനോട അപമര്യാദയായി പെരിമാറിയെന്നാണ് ആരോപണം.
ഓപ്പറേഷന്‍ ഉപകരണങ്ങള്‍ അടങ്ങുന്ന ട്രേ,രോഗിയുടെ കാലില്‍ സിസ്റ്റര്‍ വച്ചു.ഇതില്‍ പ്രകോപിതനായ ഡോക്ടര്‍ ആളില്ലാതെയിരുന്ന കട്ടിലില്‍ നഴ്‌സിനെ കിടത്തി അതുപോലെ ട്രേ കയറ്റിവയ്ക്കുകയായിരുന്നു.അരമണിക്കൂറോളം ഇതുമായി നഴ്‌സ് കിടന്നു.മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. വോളന്റി നഴ്‌സ് മേലധികാരികളോട് വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് നഴ്‌സ് രണ്ടു ദിവസം ഡ്യൂട്ടിക്കെത്തിയില്ല. ഇന്ന് രാവിലെ എത്തിയപ്പോഴും നഴ്‌സ്മാര്‍ സമരരംഗത്തെത്തിനിറങ്ങിയത്. അതേ സമയം, അത്യാഹിത വിഭാഗത്തില്‍ പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ പോലും കഴിയാതെ കിടന്ന രോഗയുടെ മേല്‍ അരകിലോ ഭാരമുള്ള ട്രേ വോളന്ററി നഴ്‌സ് കയറ്റി വച്ചെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍ നഴ്‌സിനെ ഒഴിഞ്ഞ ബെഡില്‍ കിടത്തുകയും ട്രേ എടുത്ത് അവരുടെ ശരീരത്തില്‍ വച്ചുവെന്നും റൗണ്ട്‌സ് കഴിയുന്നതുവരെ ഇത് തുടരുകയായിരുന്നുവെന്നും സമരം നടത്തുന്ന നഴ്‌സുമാര്‍ പറയുന്നു.
മെഡിക്കല്‍ കോളേജ് സുപ്രണ്ട് കെ.ജയകുമാറിന് നഴ്‌സ് പരാതി നല്കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ അന്വേഷണ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here