ആനപ്പേടിയില്‍ അട്ടപ്പാടിക്കാര്‍

0
23

എ. മണികണ്ഠന്‍

അട്ടപ്പാടി ജനവാസ മേഖലയില്‍ ഇറങ്ങിയ ആന (ഫയല്‍ ചിത്രം).

അട്ടപ്പാടി: അട്ടപ്പാടിയില്‍ കാട്ടാനകളുടെ വിളയാട്ടം. വേനല്‍ കടുത്തതോടെ വന്യമ്യഗങ്ങള്‍ കാടിറങ്ങുന്നത് പതിവാകുന്നു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ പരിസരത്താണ് ഇരുട്ട് വീണാല്‍ കാടറിങ്ങുന്ന കാട്ടാനകള്‍ റോഡില്‍ നിലയുറപ്പിക്കുന്നത്.
ആശുപത്രിയുടെ സമീപത്തായി ഒഴുകുന്ന ശിരുവാണി പുഴയിലെ വെളളം കുടിക്കാനാണ് കാട്ടാനകള്‍ കാടിറങ്ങുന്നത്. ശിരുവാണി പുഴയിലെ വെളളം കുടിക്ക് ശേഷം നേരം പുലരുന്നതുവരെ റോഡിനിരുവശവുമുളള ക്യഷിതോട്ടങ്ങളിലായി കാട്ടാനകള്‍ നിലയുറപ്പിക്കുകയാണ്. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നേരെ ആനകള്‍ ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുക്കുന്നത് യാത്രക്കാര്‍ ഭീതിയിലാണ്.
അട്ടപ്പാടിയിലെ ചുരത്തിലും രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല. പകലും, രാത്രിയിലും ആനയുടെ സാന്നിദ്ധ്യവും മറ്റുളള വന്യമ്യഗങ്ങളും ചുരത്തിലെ ജലസ്രോതസുതേടിയെത്തുന്നതാണ് കാരണം. തമിഴ്‌നാട് വനവുമായി അതിര്‍ത്തി പങ്കിടുന്ന അട്ടപ്പാടിയില്‍ മാത്രമാണ് പ്രധാന ജലസേത്രസുകള്‍ ഉളളത്. അട്ടപ്പാടിയിലെ ശിരുവാണിയും, ഭവാനിയും. തമിഴ്‌നാട്ടിലെ വനങ്ങള്‍ വരള്‍ച്ചമൂലം കടുത്ത ജലക്ഷാമം അനുഭവപ്പെടുകയാണ്. വന്യമ്യഗങ്ങളുടെ ജലം തേടിയുളള പാലയനം അവസാനിക്കുന്നത് അട്ടപ്പാടിയിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് അട്ടപ്പാടിയിലെത്തുന്ന കാട്ടാനകളും മറ്റുളള വന്യമ്യഗങ്ങളും ജലസേത്രസുകളുടെ പരിസരത്തെ വനത്തില്‍ അഭയം തേടുന്നതാണ് കാട്ടാനകള്‍ അട്ടപ്പാടിയില്‍ വര്‍ദ്ധിക്കുന്നതിന് കാരണം. വര്‍ഷം തോറും അട്ടപ്പാടിയില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. ക്യഷിതോട്ടത്തിലെത്തുന്ന കാട്ടാനകളെ തുരത്താനും,
അപ്രതീക്ഷതമായി ആനകളുടെ മുമ്പില്‍ അകപ്പെട്ടും അപകടത്തില്‍പ്പെടുന്നത് പതിവായിരുക്കുകയാണ്. ഫോറസ്റ്റിലെ ആനസ്വകാഡ് ഉണ്ടെങ്കിലും അട്ടപ്പാടിയിലെ എല്ലാ സ്ഥലങ്ങളിലും എത്തിപ്പെടുന്നതിന് കഴിയുന്നില്ല. റോഡ് മാര്‍ഗ്ഗം അട്ടപ്പാടിയലെത്തുന്നതിന് തമിഴ്‌നാട്ടിലെ മാങ്കര വനവും, മുളളിയിലെ വനവും, മണ്ണാര്‍ക്കാട് ചുരം വഴിയും മാത്രാണ് ആശ്രയം. രാത്രികാലങ്ങളില്‍ കാട്ടാനകള്‍ നിലയുറപ്പിക്കുന്നതിനാല്‍ രാത്രി പത്ത് മണിക്ക് ശേഷം യാത്രകള്‍ സാധ്യമല്ലാതെയാകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here