ഓമന കൊലക്കേസ്: പ്രതികളുമായി തെളിവെടുപ്പ് നടത്തി

0
26

കുഴല്‍മന്ദം: മാത്തൂര്‍ കൂമന്‍കാട് കൂടംതൊടി വീട്ടില്‍ ഓമന (63) കൊല്ലപ്പെട്ട കേസില്‍ പ്രധാന റിമാന്‍ഡ് പ്രതി ഷൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി. പ്രതിയുടെ വീട്, ആഭരണങ്ങള്‍ പണയപ്പെടുത്തിയ സ്ഥാപനം, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സിഐ എ. എം. സിദ്ദീഖിന്റെ നേതൃത്വത്തിലാണു തെളിവെടുപ്പു നടത്തിയത്. കൂട്ടുപ്രതി ഗീരിശനെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു തെളിവെടുപ്പിനു ഹാജരാക്കി.
ഓമനയില്‍ നിന്നു കൈക്കലാക്കിയ മോതിരം ചുങ്കമന്ദത്തെ സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി 7000 രൂപ വാങ്ങി. ഇതിനുശേഷം സുഹൃത്തായ ഗിരീശനെ കൂട്ടി മദ്യപിച്ചു വീണ്ടും കടകളില്‍ ചെന്നു സാധനങ്ങള്‍ വാങ്ങുകയും പണത്തിനു പകരം ആഭരണങ്ങള്‍ നല്‍കുകയും ചെയ്തു. ഇതു കടയിലുള്ളവരില്‍ സംശയമുണ്ടാക്കി.
ഇതിനിടെ ഓമനയുടെ കുട ഷൈജുവിന്റെ വിടിനു മുന്‍വശത്തുള്ള കാഡ കനാലില്‍ നിന്നും കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. കടകളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടാന്‍ പൊലീസിനു സഹായകമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here