മണ്ണാര്‍ക്കാട് താലൂക്കില്‍ വേനല്‍ ശക്തം: ജലസംഭരണികള്‍ വറ്റിവരളുന്നു

0
53
ചൂടുകൂടിയതിനെ തുടര്‍ന്ന് ഡാമുകളിലൊന്നില്‍ ജല നിരപ്പ് താഴ്ന്നപ്പോള്‍.

മണ്ണാര്‍ക്കാട്: വേനല്‍ ശക്തമായതോടെ താലൂക്കിലെ ജലസംഭരണികള്‍ വറ്റിവരളുന്നു. പതിനഞ്ച് ദിവസത്തിനിടെ വന്‍തോതിലാണ് വെള്ളം കുറഞ്ഞത്.
കാഞ്ഞിരപ്പുഴ, ആനമൂളി ചെക്ക്ഡാം എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. ജില്ലയില്‍ ചൂടു വര്‍ധിച്ചതോടെയാണ് ഫെബ്രുവരിയില്‍ തന്നെ ഡാമുകള്‍ക്ക് ഈ സ്ഥിതിയുണ്ടായത്.
മണ്ണാര്‍ക്കാട്, തെങ്കര, കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളില്‍ വേനല്‍ രൂക്ഷമായോടെ കുടിവെള്ളത്തിനായി നെട്ടോട്ടം വ്യാപകമാണ്.
ഇതു കാര്‍ഷികമേഖലയേയും തകര്‍ക്കും. പ്രധാന ജലസംഭരണിയായ കാഞ്ഞിരപ്പുഴ ഡാമിനെ ആശ്രയിച്ചാണ് മേഖലയിലെ കാര്‍ഷികമേഖല നിലനില്ക്കുന്നത്.
നിലവില്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ കനാലില്‍നിന്ന് നേരിയ തോതില്‍ മാത്രമേ വെള്ളം തുറന്നുവിടുന്നുള്ളൂ.
ഡാമിന്റെ സംഭരണശേഷിയില്‍ ഉറവുവെള്ളം മാത്രമാണ് ഇപ്പോഴുള്ളത്.
കനാലിലേക്ക് വെള്ളം തുറന്നുവിടാതിരുന്നാല്‍ ഇവിടങ്ങളിലെ കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാകും.
ഡാമില്‍ വെള്ളം കുറയുന്നത് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ആശങ്കയോടെയാണ് കാണുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here