മലമ്പുഴ ജലസേചനം നിര്‍ത്തി; ഇനിയുള്ളത് ശുദ്ധജലം മാത്രം

0
2

പാലക്കാട്: ഇടതുകര കനാല്‍ വഴി 83 ദിവസവും വലതു കനാലിലൂടെ 91 ദിവസവും രണ്ടാം വിള കൃഷിക്കു വെള്ളം ലഭ്യമാക്കി മലമ്പുഴയില്‍നിന്നുള്ള ജലസേചനം നിര്‍ത്തി. ബാക്കിയുള്ള ജലം ശുദ്ധജല വിതരണത്തിനുള്ളതാണ്. പരമാവധി ജലസേചന ദിനങ്ങള്‍ സാധ്യമാക്കിയതു വഴി മെച്ചപ്പെട്ട വിളവും ലഭിക്കുന്നുണ്ട്. ഇടതുകനാലില്‍ 17 ദിവസവും വലതു കനാലില്‍ 10 ദിവസം ഇടവേളയിട്ടു ശാസ്ത്രീയമായാണു ജലസേചനം ക്രമീകരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇടതു കനാല്‍ വഴി ഒക്ടോബര്‍ 11 മുതല്‍ 26 വരെ ഞാറ്റടി തയാറാക്കാനും ഡാമില്‍നിന്നു ജലം വിട്ടു നല്‍കി.മലമ്പുഴ ഡാമില്‍ അവശേഷിക്കുന്നത് 34.4 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. 4 മാസത്തെ വിതരണ ആവശ്യത്തിനുള്ള ജലമാണിത്. പ്രളയം വഴി ഡാമില്‍ വന്‍തോതില്‍ സില്‍ട്ടും അടിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here