എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സി.പി.എം.സെക്രട്ടറി

0
11

കണ്ണുര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം രാജിവച്ച എം.വി.ജയരാജനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി ഐകകണ്‌ഠേന തെരഞ്ഞെടുത്തു.സംസ്ഥാന കമ്മറ്റി അംഗമായ ജയരാജന്‍ ഇന്നലെ തന്നെ ചുമതല ഏറ്റു.

കെ.പി.സഹദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍ ,കെ കെ ഷൈലജ, കണ്ണൂര്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതി, സെക്രട്ടറി സ്ഥാനമൊഴിഞ്ഞ വടകര പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്നാണു സെക്രട്ടറി സ്ഥാനം ഒഴിവുവന്നത്. മുഖ്യമന്ത്രിക്കൂ കൂടി വിശ്വസ്ഥനായ എം.വി.യുടെ നിയമനം പാര്‍ട്ടി അണികള്‍ പൂര്‍ണ യോജിപ്പോടെയാണസ്വീകരിച്ചതെന്നാണ് വിവരം .. മാത്രവുമല്ല സംസ്ഥാന സെക്രട്ടറി കോടിയേരിക്കും ജില്ലയിലെ ബഹുഭൂരിപക്ഷത്തിനും അഭിമതന്‍ കൂടിയാണു ജയരാജന്‍.അണികളില്‍ നല്ല സ്വാധീനവുമുണ്ട്.തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറെ പ്രയാസപ്പെട്ട നിലക്ക് കരുത്തനായ ഒരാളെ തന്നെ ആ സ്ഥാനത്ത് നിയോഗിക്കേണമെന്ന് നേതൃത്വത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതാണു എം.വി.ജയരാജന്റെ തിരിച്ചുവരവിനു കാരണമായത്.

വടകര, കണ്ണൂര്‍ മണ്ഡലങ്ങള്‍ ഇത്തവണ സവിശേഷത അര്‍ഹിക്കുന്നതും ജയരാജന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തണ്ടതും വടകരയില്‍ മുന്‍ സെക്രട്ടറി പി.ജയരാജനെ വിജയിപ്പിക്കേണ്ടതും പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്. വടകര മണ്ഡലത്തിന്റെ ഒരു ഭാഗം കണ്ണൂര്‍ ജില്ലയിലാണു. അപ്പോലെ തന്നെ കാസര്‍കോട് മണ്ഡലത്തിന്റെയും. കണ്ണരിലും വടകരയിലും യഥാക്രമം കെ.സുധാകരനും മുല്ലപ്പള്ളിയും സ്ഥാനാര്‍ത്ഥികളായാല്‍ ഉത്തരവാദിത്വം ഏറെ .
കാസര്‍കോട് പുതിയ സ്ഥാനാര്‍ത്ഥിയായതിനാല്‍ കണ്ണൂര്‍ ജില്ലയുടെ സഹായവും അനിവാര്യം. തെരഞ്ഞെടുപ്പ് ഗോദയിന്‍ ഏറേ പയറ്റിതെളിഞ്ഞ എം.വി.ജയരാജന്റെ പരിചയ സമ്പത്ത് പാര്‍ട്ടിക്ക് വലിയ മുതല്‍ ക്കൂട്ടായിരിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.മുന്‍ സെക്രട്ടറി പി.ശശിയുടെ തിരിച്ചുവരവ് അണികളും നേതാക്കളും സ്വാഗതം ചെയ്യുന്ന വേള കുടിയാണിത്. സ്വഭാവദൂഷ്യാരോപണത്തെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്ന ശശി എട്ടുവര്‍ഷത്തെ വിടവിനു ശേഷം ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെ തു ട ര്‍ ന്നു ശശിയെ ജില്ലാ കമ്മറ്റിയില്‍ തിരിച്ചെടുക്കാന്‍ ഫെബ്രുവരി 13 ന്റെ യോഗം തീരുമാനിച്ചിരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here