പത്തനംതിട്ട സീറ്റ്: ബി ജെ പി യില്‍ പൊട്ടിത്തെറി; തര്‍ക്കം തീര്‍ക്കാന്‍ നേതാക്കളെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചു

0
5

പത്തനംതിട്ട .പത്തനംതിട്ടയിലെ ബി .ജെ .പി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി .പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ തയ്യാറെടുത്തിരുന്ന കെ .സുരേന്ദ്രനെ വെട്ടിമാറ്റി മല്‍സരിക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പി .എസ് .ശ്രീധരന്‍ പിള്ള രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്

.തര്‍ക്കം പരിഹരിക്കാന്‍ കുമ്മനത്തേയും ശ്രീധരന്‍ പിള്ളയെയും അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചു .കെ .സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിക്കണമെന്ന ഉറച്ച നിലപാടിലാണ് മുരളീധര വിഭാഗം .ആര്‍ .എസ് .എസ് പിന്തുണ നേടുന്നതിനുള്ള ശ്രമത്തിലാണ് ഇരുവിഭാഗവും .കോഴിക്കോട്ടേക്ക് പരിഗണിക്കുന്ന എം .ടി .രമേശിനെ ഒഴിവാക്കി അവിടെ സുരേന്ദ്രനെ നിര്‍ത്തി സമവായം ഉണ്ടാക്കാന്‍ ശ്രമമുണ്ട് .എന്നാല്‍ കോഴിക്കോട് മല്‍സരിക്കാന്‍ സുരേന്ദ്രന് താല്‍പ്പര്യമില്ല .

പത്തനംതിട്ടയില്‍ കെ .സുരേന്ദ്രന്‍ മല്‍സരിക്കുന്നതിനുള്ള താല്‍പ്പര്യത്തെ സംസ്ഥാന പ്രസിഡണ്ട് പി .എസ് .ശ്രീധരന്‍ പിള്ള തന്നെ കോര്‍ കമ്മറ്റിയോഗത്തില്‍ എതിര്‍ത്തതോടെയാണ് പത്തനംതിട്ട പാര്‍ട്ടിക്ക് തലവേദന ആയത് .പത്തനംതിട്ടയില്‍ മല്‍സരിക്കണമെന്ന പിടിവാശിയിലാണ് പി .എസ് .ശ്രീധരന്‍ പിള്ള

എന്നാല്‍ പത്തനംതിട്ടയില്‍ മല്‍സരിക്കണമെന്ന ആവശ്യത്തില്‍ കെ .സുരേന്ദ്രന്‍ ഉറച്ച് നില്‍ക്കുകയാണ്. തൃശൂരില്‍ മല്‍സരിക്കാന്‍ നേരത്തെ സുരേന്ദ്രന്‍ തയ്യാറായിരുന്നു. പക്ഷെ തൃശൂര്‍ സീറ്റ് ബി ഡി ജെ എസ്സിന് നല്‍കാനാണ് തീരുമാനം. ഇവിടെ തുഷാര്‍ മല്‍സരിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത് .ഇതിനാലാണ് സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നില്‍ക്കാന്‍ തയ്യാറായത് . പക്ഷെ ശ്രീധരന്‍ പിള്ള പത്തനംതിട്ടയ്ക്കായി പിടി മുറുക്കിയതോടെ സുരേന്ദ്രന് മല്‍സരിക്കാന്‍ ഇടം ഇല്ലാതായി

പത്തനംതിട്ടയോ തൃശൂരോ സുരേന്ദ്രന് നല്‍കണമെന്ന നിലപാടില്‍ മുരളീധര വിഭാഗം ഉറച്ച് നിന്നതോടെ വിഭാഗീയത രൂക്ഷമായി. പത്തനംതിട്ട യോ തൃശൂരോ മല്‍സരിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ . സുരേന്ദ്രന്‍ തുറന്നടിച്ചതായാണ് സൂചന .

എ പ്‌ളസ് മണ്ഡലങ്ങളില്‍ ബി .ജെ .പി ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട .ഇവിടെ സുരേന്ദ്രനെ മല്‍സരിപ്പിക്കാതിരിക്കാന്‍ നേരത്തെ തന്നെ ഒരു വിഭാഗം ചരടുവലി നടത്തിയിരുന്നതായാണ് സൂചന .സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്ന പട്ടികയില്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല

എന്നാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിക്കണമെന്ന മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയില്‍ ചര്‍ച്ചയായത് .ശബരിമല വിഷയത്തില്‍ സജീവമായി ഇടപെടുകയും ആഴ്ച്ചകളോളം ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്ത സുരേ ന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വിലയിരുത്തലിനാണ് പ്രാമുഖ്യം .തിരുവനന്തപുരം കഴിഞ്ഞാല്‍ ബി .ജെ .പി യെ സംബന്ധിച്ചിടത്തോളം എറ്റവും പ്രാധാനപ്പെട്ട താണ് പത്തനംതിട്ട .ശബരിമല ഉള്‍പ്പെട്ട ജില്ലയായതിനാല്‍ ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാദ്ധ്യതയും ഉണ്ട് .എന്നാല്‍ പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയത പത്തനംതിട്ട സീറ്റിനെച്ചൊല്ലി കൂടുതല്‍ പ്രകടമായിരിക്കയാണ് .ഇടതു മുന്നണി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം സജീവമാക്കിയിട്ടും ബി .ജെ .പി പത്തനംതിട്ട സീറ്റില്‍ തട്ടി ഉലയുന്നത് പ്രവര്‍ത്തകരിലും അ മര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here