തൊപ്പിക്കുട ചൂടിയും കുതിരപ്പുറത്തേറിയും വി .പി സാനു

0
38
തൊപ്പിക്കുട ചൂടിയും കുതിരപ്പുറത്തേറിയും: മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി .പി സാനു മഞ്ചേരി മണ്ഡലത്തിലെ പര്യടനത്തിനിടയില്‍

മലപ്പുറം: കര്‍ഷകരും ഗ്രാമീണരുമേറെയുള്ള മഞ്ചേരി മണ്ഡലത്തിലെ ഗ്രാമാന്തരങ്ങളില്‍ തൊപ്പിക്കുട ചൂടിയും കുതിരപ്പുറത്തേറിയും മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി .പി സാനു ഗ്രാമക്കാഴ്ച്ചയായി. രാവിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ ചാരങ്കാവ് നിന്ന് 7 .30 ന് പര്യടനമാരംഭിച്ചു. ഉച്ചക്ക് മുമ്പ് തൃക്കലങ്ങോട് പഞ്ചായത്തിലേയും മഞ്ചേരി മുന്‍സിപ്പാലിറ്റിയിലേയും 14 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി എത്തി. ഇതിന് പുറമെ മഞ്ചേരി എന്‍ എസ് എസ് കോളേജ്, ജില്ലാ കോടതി എന്നിവിടങ്ങളിലും സാനു സന്ദര്‍ശനം നടത്തി. എല്‍ ഡി എഫ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ വി അജിത് കുമാര്‍, ജസീര്‍ കുരിക്കള്‍, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷം പാണ്ടിക്കാട്, നെന്‍മിനി, കീഴാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകളിലും മഞ്ചേരിയിലുമായി 18 കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ആഞ്ഞിലങ്ങാടിയിലായിരുന്നു സമാപനം.

 

LEAVE A REPLY

Please enter your comment!
Please enter your name here