സൗമ്യം, ഹൃദ്യം ഇ. ടിയുടെ യാത്രകള്‍

0
31
ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയില്‍ കോളെജിലെത്തിയ പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ വിദ്യാര്‍ഥിനികളോടൊപ്പം.

കോട്ടയ്ക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്.
മത്സരത്തിന് നേരിയ ചൂടുണ്ടെങ്കിലും ഇ. ടിയുടെ പ്രചാരണായുധം ദേശീയ രാഷ്ട്രീയമാണ്. ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെ പ്രാധാന്യം ഊന്നി നിന്നുള്ള സംസാരം.
വിദ്യാര്‍ഥികളോടൊപ്പം ചേരുമ്പോള്‍ കാഴ്ചപ്പാടുകള്‍ പങ്ക് വെക്കുന്ന അദ്ധ്യാപകനായി മാറും കേരളത്തിന്റെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോള്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ പഴയ തൊഴിലാളി നേതാവിന്റെ പരിചിതഭാവം.
വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ബഷീര്‍ക്കയായി മാറും കാമ്പസുകളിലെത്തുമ്പോള്‍ ഇ. ടി. ദേശീയ രാഷ്ട്രീയത്തെ നിരന്തരം നിരീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാര്‍ലമെന്റിലെ ഇടിമുഴക്കമായ നേതാവിനോടൊപ്പം ഫോട്ടോയെടുക്കാനാണ് ആവേശം.
ഇന്നലെ തിരൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തി. ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ വനിതാ കോളെജ്, കാട്ടിലങ്ങാടി യതീംഖാന, മലബാര്‍ കോപ്പറേറ്റിവ് ടെക്സ്റ്റയില്‍ ലിമിറ്റഡ്, ബാഫഖി യതീംഖാന എന്നിവ സന്ദര്‍ശിച്ചു.
ഞായറാഴ്ച്ച താനൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി, തൃപങ്ങോട്, മംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മുദ്രാവാക്യമെന്ന് ഇ.ടി പറഞ്ഞു.
ഇ. ടി മുഹമ്മദ് ബഷീര്‍ ഇന്ന് കോട്ടക്കല്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.രാവിലെ 9 മണിക്ക് മാറാക്കര, 10 ന് രണ്ടത്താണി വ്യാപാര ഭവനില്‍ കുടുംബസംഗമം, 11ന് പൊന്മള കുടുംബസംഗമം, ഉച്ചക്ക്‌ശേഷം 3ന് എടയൂര്‍, 4ന് വളാഞ്ചേരി, 5ന് ഇരുമ്പിളിയം, 6ന് കുറ്റിപ്പുറം എന്നിങ്ങനെയാണ് പര്യടന പരിപാടി.

 

LEAVE A REPLY

Please enter your comment!
Please enter your name here