മണലൂരിന്റെ ജനഹൃദയങ്ങളെ കീഴടക്കി രാജാജി മാത്യു തോമസിന്റെ തേരോട്ടം

0
8
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെ അരിമ്പൂര്‍ പഞ്ചായത്തിലെ തേമാലിപ്പുറത്ത് കണിവെള്ളരിയുമായി നാട്ടുകാര്‍ വരവേല്‍ക്കുന്നു.

അന്തിക്കാട്: മണലൂരിന്റെ ജനഹൃദയങ്ങളെ കീഴടക്കി ഇടതു പക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തേരോട്ടം കര്‍ഷക തൊഴിലാളി പോരാട്ടങ്ങളുടെ സമരഭൂമിയായ അരിമ്പൂര്‍ കുന്നത്തങ്ങാടിയില്‍ നിന്നും തുടങ്ങി. തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പരിസരത്ത് വെച്ച് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും എം പി യുമായ സി എന്‍ ജയദേവന്‍ ആദ്യഘട്ടപര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. മണലൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് ടി വി ഹരിദാസന്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം എല്‍ എ, തെരെഞ്ഞെടുപ്പ് കമ്മററി സെക്രട്ടറി പി കെ കൃഷ്ണന്‍, ഇടത് പക്ഷ നേതാക്കളായ ഷൈനി കൊച്ചു ദേവസി, ഷാഫി ചൂണ്ടല്‍, കെ ആര്‍ ബാബുരാജ്, എ എല്‍ റാഫേല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ നടന്ന ആദ്യ സ്വീകരണത്തിനു ശേഷം അരിമ്പൂര്‍ സെന്ററിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഉദയനഗറിലെ സ്വീകരണത്തിനു ശേഷം തേമാലിപുറത്തെത്തിയ സ്ഥാനാര്‍ത്ഥിയേ കണിവെള്ളരി നല്‍കിയാണ് നാട്ടുക്കാര്‍ സ്വീകരിച്ചത്.
മഞ്ഞളായി പാറ കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം മണലൂര്‍ പഞ്ചായത്തിലെ അമ്പലക്കാട്, വള്ളൂര്‍ക്കാരന്‍ അകായ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളും ജനപങ്കാളിത്വം നിറഞ്ഞതായി. വാടാനപ്പള്ളി തീരദേശ മേഖലകളിലും ആവേശം ചോരാതെ നാട്ടുകാരും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയേ സ്വീകരിക്കാന്‍ എത്തിയത് ഇടതുപക്ഷത്തിന്റെ പിന്‍തുണക്കുള്ള തെളിവായി മാറി. സമരഭൂമിയായ പാലാഴിയുടെ മണ്ണില്‍ നല്‍കിയ സ്വീകരണവും ആവേശം നല്‍കുന്നതായി. മണലൂര്‍ കമ്പനി സെന്ററില്‍ ഒരു കുട്ട
ജൈവ പച്ചക്കറി നല്‍കിയാണ് രാജാജിയേ സ്വീകരിച്ചത്. മനക്കല പാടത്തെത്തിയ സ്ഥാനാര്‍ത്ഥിയേ 85 പിന്നിട്ട എളവള്ളി വീട്ടില്‍ കുഞ്ഞിപ്പെണ്ണ് നെല്‍ക്കതിരും കണികൊന്നയും നല്‍കി സ്വീകരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പോരാട്ടത്തിലേക്കുള്ള എത്തിനോട്ടമായി മാറുകയായിരുന്നു. വെങ്കിടങ്ങ് മേഖല കമ്മറ്റിയുടെ കീഴില്‍ ആശാരിമൂലയിലും കോടമുക്കിലും മനക്കല കടവിലും, കോര്‍ളി, ഇടിയന്‍ഞ്ചിറയിലും ഒരുക്കിയ സ്വീകരണവും വേറിട്ട ഒന്നായി. മുല്ലശ്ശേരി മേഖല കമ്മററിയുടെ നേതൃത്വത്തില്‍ തിരുനെല്ലൂരും ഹനുമാന്‍കാവിലും ഷാവോലിന്‍ഗ്രാമത്തിലും നല്‍കിയ സ്വീകരണവും തിളച്ചുമറിഞ്ഞ ചൂടിനെ പോലും അവഗണിക്കുന്ന ഒന്നായി. ഇടവേളക്കു
ശേഷം ഉച്ചതിരിഞ്ഞ് 4 നാണ് തുടര്‍ സ്വീകരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അന്നകര മേഖല കമ്മറ്റിയുടെ കീഴില്‍ എലവത്തൂരും പെരുവല്ലൂരും നല്‍കിയ സ്വീകരണം ജന പക്ഷം ഇടതുപക്ഷമാണ് എന്ന് തെളിയിക്കുന്ന ഒന്നായി. ഇടതു പക്ഷത്തിന്റെ ഉരുക്ക് കോട്ടകളില്‍ ഒന്നായ എളവള്ളി,ചിറ്റാട്ടുക്കര
മേഖലക കമ്മറ്റികള്‍ നല്‍കിയ സ്വീകരണം വേറിട്ട അനുഭവമായി. തൈക്കാട്, പാവറട്ടി, മറ്റം, കണ്ടാണിശ്ശേരി, ചൂണ്ടല്‍, കേച്ചേരി എന്നീ മേഖല കമ്മററി കളുടെ നേതൃത്വത്തില്‍ നടത്തിയ ഉജ്വല സ്വീകരണത്തിനു ശേഷം ഏറെ വൈകിയാണ് മണലൂര്‍ മണ്ഡല പര്യടനം സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ കെ വി വിനോദന്‍, വി എന്‍ സുര്‍ജിത്ത്, വി ആര്‍ മനോജ്, ഷാജി ക്കാക്കശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എ കെ ഹുസൈന്‍, ഷിജിത്ത് വടുക്കംഞ്ചേരി, കെ എസ് കരിം, കെ ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here