തുഷാര്‍ തൃശൂരില്‍ മത്സരിക്കും; എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും; പൈലി വാത്യാട്ട് വയനാട്ടില്‍

0
4

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബിഡിജെഎസ് തീരുമാനിച്ചു. വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നും തുഷാര്‍ വ്യക്തമാക്കി.

തൃശ്ശൂര്‍, വയനാട് മണ്ഡലങ്ങളില്‍ ഒഴികെ മൂന്ന് സീറ്റുകളില്‍ ബിഡിജെഎസ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ആലത്തുരില്‍ ടിവി. ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ആരെ നിര്‍ത്തണമെന്ന് ബിജെപിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തുഷാര്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ സീറ്റ് വിട്ടു കൊടുക്കുന്നതുള്‍പ്പെടെ എന്ത് നീക്കുപോക്കിനും തയാറാണെന്നും തുഷാര്‍ പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെയ്ക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here