ആര്‍എസ്എസ്സിനെ പഴിച്ച് ശ്രീധരന്‍ പിള്ളയും നേതൃമാറ്റത്തിന് മുരളീധരപക്ഷവും

0
9

തിരുവനന്തപുരം: സംസ്ഥാനബി.ജെ.പിയില്‍ നേതൃമാറ്റത്തിനുള്ള നീക്കങ്ങള്‍ മുരളീധരപക്ഷം സജീവമാക്കുന്നതിനിടെ ആര്‍.എസ.്എസ്സിനെപഴിചാരാന്‍ ശ്രീധരന്‍പിള്ള.പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍.എസ.്എസ് ഇടപെടലാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയുംതോല്‍വിക്കുള്ള കാരണമായിശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തിന് മുന്നില്‍ നിരത്താനൊരുങ്ങുന്നത്.

അക്കൗണ്ട് തുറക്കല്‍ വീണ്ടുംസ്വപ്‌നമായി അവശേഷിച്ചതോടെ സംസ്ഥാന ബി.ജെ.പിയിലെ പോര് കനക്കുകയാണ്. ശബരിമല പ്രശ്‌നം ഉണ്ടായിട്ടും മുതലാക്കാനാകാതെപോയതിന്റെ ഉത്തരവാദിത്വംസംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡണ്ടിന്റെഅടിക്കടിയുള്ള നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീപക്ഷംവിരല്‍ ചൂണ്ടുന്നത്. മുന്‍ നിലപാട് വിട്ട് ആര്‍.എസ.്എസ്സും മുരളീപക്ഷത്തിനൊപ്പമുണ്ടാകുമെന്നതും പ്രധാനം. ഇത് തിരിച്ചറിഞ്ഞാണ് ആര്‍.എസ.്എസ്സിനെതിരായ പിള്ളയുടെ നീക്കം.തിരുവനന്തപുരത്തെയുംപത്തനംതിട്ടയിലെയും തോല്‍വിയാണ് ആര്‍.എസ്.എസ്സിനെതിരായ പിള്ളയുടെ പ്രധാന ആയുധം. കുമ്മനത്തെയുംസുരേന്ദ്രനെയും ഇറക്കാനുള്ളആര്‍.എസ.്എസ് കടുംപിടുത്തം തോല്‍വിയുടെ കാരണങ്ങളായി പിള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന് മുന്നില്‍നിരത്തും. തിരുവനന്തപുരേത്താ പത്തനംതിട്ടയിലോതാന്‍ മത്സരിച്ചിരുന്നെങ്കില്‍ന്യൂനപക്ഷ വോട്ടുകള്‍ കൂടിതാമരയില്‍ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം.ആര്‍.എസ.്എസ്സിന്റെ അമിത ഇടപെടലില്‍ കൃഷ്ണദാസ്പക്ഷത്തിനും പരാതിയുണ്ട്. അടുത്തയാഴച് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ പരസ്പരം പഴിചാരലും പൊട്ടിത്തെറിയും ഉറപ്പാണ്. ശബരിമലയുടെ നേട്ടം യു.ഡി.എഫ്‌കൊണ്ടുപോയെന്ന സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തലൊന്നും ദേശീയനേതൃത്വം അംഗീകരിക്കില്ല.പുതിയ സര്‍ക്കാരിലും ദേശീയതലത്തിലെ പാര്‍ട്ടി പുന:സംഘടനയിലും സംസ്ഥാനത്തെ പല നേതാക്കള്‍ക്കുംകണ്ണുണ്ടെങ്കിലും സീറോ സീറ്റെന്ന വസ്തുത എല്ലാ ഗ്രൂപ്പ്‌നേതാക്കളുടേയും നെഗറ്റീവ്‌പോയിന്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here