ഹൈന്ദവ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നു സിപിഎം; മൗനം പാലിച്ച് സിപിഐ

0
20

തിരുവനന്തപുരം: എല്‍.ഡി.എഫിനു കിട്ടേണ്ട ഹൈന്ദ-വ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നു സി.പി.എം. ശരിമല യുവതീപ്രവേശന വിഷയത്തില്‍മുന്നണി സ്വീകരിച്ച നിലപാടുകള്‍ ഹൈന്ദവ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും സി.പി.എം സെേ്രകട്ടറിയറ്റ് വിലയിരുത്തി. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിനു പുറമേ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചതും തിരിച്ചടിക്കു കാരണമായെന്നു വിലയിരുത്തലുണ്ട്. ബി.ജെ.പിെക്കതി രെഎല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണംജനം വിശ്വസിച്ചെങ്കിലും ഇതുഗുണം ചെയ്തതുയു.ഡി.എഫിനാണ്. രാഹുല്‍ഗാന്ധിസ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കോണ്‍ഗ്രസിന് അനുകൂലമായ ഒരു തരംഗമുണ്ടായി.രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ യു.ഡി.എഫിലേക്ക്അടുപ്പിച്ചു. യു.ഡി.എഫിന്റെവിജയത്തിനും ഇടതുമുന്നണിയുടെ പരാജയത്തിനും ഇതുകാരണമായി.ന്യൂനപക്ഷ വോട്ടുകള്‍യു.ഡി.എഫിന് അനുകൂലമായികേന്ദ്രീകരിച്ചതാണ് പരാജയ കാരണമെന്നായിരുന്നുസി.പി.എം നേതൃത്വത്തിന്റെആദ്യവിലയിരുത്തലെങ്കിലുംസംസ്ഥാന സെക്രട്ടേറിയറ്റില്‍കോടിയേരി ബാലകൃഷ്ണന്‍അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍മറ്റുകാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് ലഭിക്കുന്നവിവരം. ന്യൂനപക്ഷ വോട്ടുകള്‍മാത്രമല്ല, ഹൈന്ദവ വോട്ടുകളിലും ചോര്‍ച്ചയുണ്ടായി.പരമ്പരാഗതമായി ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരുന്നവോട്ടുകള്‍ നഷ്ടപ്പെട്ടു. സ്ത്രീവോട്ടര്‍മാരില്‍ ഒരു വിഭാഗവുംഎല്‍.ഡി.എഫിനെതിരെചിന്തിച്ചു. ശരിമല യുവതീപ്രവേശത്തിലെ നിലപാടുകള്‍ഇതിനു പിന്നിലുണ്ടോയെന്നുപരിശോധിക്കണമെന്നും അഭിപ്രായമുണ്ടായി.ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. പാലക്കാട്ടെയുംആലത്തൂരിലെയും ആറ്റിങ്ങലിലെയും തോല്‍വികളെക്കുറിച്ചുവിശദമായി പരിശോധിക്കും.സ്ഥാനാര്‍ത്ഥികളില്‍ നിന്നുംപാര്‍ട്ടി വിശദാംശങ്ങള്‍ തേടും.സര്‍ക്കാര്‍ വിരുദ്ധ വികാരംപരാജയകാരണമായോയെന്നും സി.പി.എം പരിശോധിക്കും. 30, 31 തീയതികളില്‍ സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്യും.അതിനുശേഷം ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദേശമുണ്ട്.തിരഞ്ഞെടുപ്പു ഫലം വന്നശേഷം ചേര്‍ന്ന സി.പി.ഐസംസ്ഥാന എക്‌സിക്യൂട്ടിവ് പാര്‍ട്ടിക്കും എല്‍.ഡി.എഫിനുംഉണ്ടായ പരാജയം വിശകലനം ചെയ്യാതെ പിരിഞ്ഞു.27നു രാവിലെ ദേശീയ സെക്രട്ടേറിയറ്റും ഉച്ചയ്ക്കും 28നുംദേശീയ കൗണ്‍സിലും ഡല്‍ഹി
യില്‍ ചേരുന്നുണ്ട്. അതില്‍അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട്തയാറാക്കുകയായിരുന്നു സംസ്ഥാനഎക്‌സിക്യൂട്ടിവിന്റെഅജന്‍ഡ. എന്നാല്‍ പരാജയംസംന്ധിച്ചു ചര്‍ച്ചകളൊന്നുംയോഗത്തില്‍ ഉണ്ടായില്ല.ജൂണ്‍ 6നു സംസ്ഥാന എക്‌സി
ക്യൂട്ടീവ് വീണ്ടും ചേരും.ജൂണ്‍ നാലിനു മുന്‍പു പാര്‍ട്ടിമല്‍സരിച്ച മണ്ഡലങ്ങളിലെതിരഞ്ഞെടുപ്പ് ഉപസമിതികളും
അതാതു ജില്ലാ എക്‌സിക്യൂട്ടീവുകളും സംസ്ഥാനഎക്‌സിക്യൂട്ടീവിനു റിപ്പോര്‍ട്ട്‌സമര്‍പ്പിക്കണം. 12നു വീണ്ടുംസംസ്ഥാന എക്‌സിക്യൂട്ടിവ്‌ചേരും. അന്നും പിറ്റേന്നുംസംസ്ഥാന കൗണ്‍സിലും. ഈയോഗങ്ങളിലായിരിക്കും തിരെഞ്ഞടുപ്പു ഫലത്തെക്കുറിച്ചുവിശദമായ ചര്‍ച്ച നടക്കുക.സ്ഥാനാര്‍ത്ഥികളില്‍ സംസ്ഥാനഎക്‌സിക്യൂട്ടിവ് അംഗങ്ങളായ സി. ദിവാകരനും രാജാജി മാത്യു തോമസും പി. പി.സുനീറും യോഗത്തില്‍ പങ്കെ
ടുത്തില്ല. ഇവരെല്ലാം അസൗകര്യംഅറിയിച്ച് അവധി അപേക്ഷനല്‍കിയിരുന്നുവെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
തമിഴന്ാട്ടില്‍ യു.പി.എ പിന്ത ുണയോടെ രണ്ടു സീറ്റു നേടാനായതു മാത്രമാണ് സി.പി.ഐയ്ക്ക് ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ നേട്ടം. എങ്കിലുംദേശീയ പാര്‍ട്ടി പദവിനഷ്ടപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here