പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍. സുപ്രീം കോടതി വിധിയില്‍ എടുത്തു ചാടിയുള്ള നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു വിശദികരിച്ചതായും പദ്മകുമാര്‍ പറഞ്ഞു.
പ്രത്യാഘാതങ്ങൾ ഏറെയുള്ളതിനാൽ മണ്ഡലകാലത്ത് യുവതീപ്രവേശത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന സംഘടനാചർച്ചയിലാണ് പദ്മകുമാറിന്റെ തുറന്ന്്ന് പറച്ചിൽ .

അനിവാര്യമെങ്കിൽ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിർദേശിച്ചു. ഇങ്ങനെയായാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടി തരാതിരുന്നതെന്നും പദ്മകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായും പദ്മകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here