ആലുവ: ശിവരാത്രി മഹോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും, ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ആലുവയിലുള്ള എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, ആലുവ ഡി.വൈ.എസ്.പി  ജി.വേണു, റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.റാഫി, ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വി.എസ്.നവാസ്, റൂറല്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആലുവ മുനിസിപ്പാലിറ്റിയിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളായ എക്സൈസ്, ഫയര്‍ & റെസ്ക്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, പി.ഡബ്യു.ഡി, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വിഭാഗം, നാഷണല്‍ ഹൈവേ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ്, , മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ , സേവാ ഭാരതി എന്നിവയുടെ പ്രതിനിധികള്‍, യോഗത്തില്‍ പങ്കെടുത്ത് അതാത് വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും , വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായുംംം റൂറൽ എസ് പി അറിയിച്ചു..ൽ

LEAVE A REPLY

Please enter your comment!
Please enter your name here