കൊച്ചി .ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ മേഖലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂണിറ്റുകളും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ പ്രത്യേക അഗ്നിശമന യൂണിറ്റുകളും രംഗത്തുണ്ട്. കടമ്പ്രയാറില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്നു. രാത്രിയിലും അഗ്നിശമന പ്രവര്‍ത്തനം തുടരുന്നതിനായി ഹൈ മാസ്റ്റ് ലൈറ്റുകളും ഹസ്ക ലൈറ്റുകളും വിന്യസിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂണിറ്റുകളും ഉടനെ എത്തും.
ബ്രഹ്മപുരം മാലിന്യ സംസ്കരണ മേഖലയുടെ ചുമതലക്കാരായ കൊച്ചി കോര്‍പ്പറേേഷ ന്നെ ‍എ‍ഞ്ചിനീയര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വായുവിന്‍റെ ഗുണനിലവാരം നിരന്തരം പരിശോധിച്ചു വരുന്നതായുംും കളക്ട അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here