എറണാകുളം റൂറൽ ജില്ലയിലെ കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോലിസ് നിരീക്ഷണം ശക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വാർഡിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. യാതൊരു വിധ ഇളവുകളുമില്ല. അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി. വാഹനങ്ങൾക്ക് നിയന്ത്രണം. മറ്റുള്ളവർക്ക് സോണിലേക്ക് പ്രവേശനമില്ല. പോലിസ് നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. പ്രധാന ജംഗ്ഷനുകളായ മില്ലും പടി റോഡ്, ചെമ്പകപ്പിള്ളിത്തറ റോഡ്, കാച്ചപ്പിള്ളി റോഡ് എന്നീ പ്രധാന റോഡുകൾ ഉൾപ്പടെ 11 റോഡുകൾ അടച്ചിട്ടുണ്ട്. വഴികളിൽ കണ്ടെയിൻമെന്റ് സോൺ എന്ന് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. പോലിസ് വാഹനങ്ങളിൽ ബോധവൽക്കരണ, ജാഗ്രത അനൗൺസ്മെൻറുകൾ വാർഡിൽ നൽകുന്നുണ്ട്. പ്രത്യേക പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി. ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിനഞ്ചോളം പോലിസുദ്യോഗസ്ഥരെ പഞ്ചായത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്.പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here