ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ കശ്മീരില്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കാശ്മീരിലെത്തിയത്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോട് വിശദീകരിച്ചു.

 

കശ്മീരില്‍ പാക് പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലും അതിര്‍ത്തിയിലെ ലോഞ്ച് പാഡുകളില്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ഭീകരര്‍ തക്കം പാര്‍ത്തിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്ത സാഹചര്യത്തിലുമാണ് കരസേനാ മേധാവിയുടെ സന്ദര്‍ശം. അതിര്‍ത്തിയിലെ ടൈഗര്‍ ഡിവിഷനില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം സൈനിക പോസ്റ്റുകളും സന്ദര്‍ശിച്ചു. നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം, സുരക്ഷാ ക്രമീകരണം തുടങ്ങിയവ വിലയിരുത്തിയ നരവാനെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

രാജ്യത്തേക്ക് നുഴഞ്ഞുകയറി വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമാണെന്നും മുന്നൂറോളം ഭീകരരാണ് നുഴഞ്ഞുകയറാനായി തക്കംപാര്‍ത്തിരിക്കുന്നതെന്നും സൈന്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്

 

LEAVE A REPLY

Please enter your comment!
Please enter your name here