ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സൈനിക വിന്യാസം. ഹിമാലയന്‍ അതിര്‍ത്തിലേക്ക് 35,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. അതിശൈത്യത്തേയും പ്രതികൂല കാലാവസ്ഥയേയും നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥയെ നേരിട്ട് പരിചയമുള്ള സൈനികരെയാണ് ഇന്ത്യ വിന്യസിച്ചതെങ്കില്‍ ചൈനയുടെ സൈനികരെ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. 2-3 വര്‍ത്തേക്ക് പട്ടാളത്തിന്റെ ഭാഗമായവരെയാണ് ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ ഇക്കാലയളവ് പൂര്‍ത്തിയാക്കിയാല്‍ അവരവരുടെ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യും. അതേസമയം, പട്രോളിംഗ് പോയിന്റ് 14, 15, 17, 17എ എന്നിവിടങ്ങളില്‍ നിന്നും ഇരു സേനകളും പിന്മാറിയിരുന്നു. ഈ മേഖലകളില്‍ 50 ഓളം സൈനികരെ മാത്രമാണ് ചൈന വിന്യസിച്ചിരിക്കുന്നത്.

ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ സൈനിക വിന്യാസമാണ് നടത്തിയത്. നിലവില്‍ ഏറ്റുമുട്ടലിനുള്ള സാഹചര്യമില്ലെന്നും ഉന്നതതല ചര്‍ച്ചകള്‍ക്കു പിന്നാലെ സൈന്യത്തെ പിന്‍വലിച്ചെന്ന് ചൈന അറിയിച്ചിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടിയെന്നോണം സൈനിക വിന്യാസം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചാം ഘട്ട ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here