കടുങ്ങല്ലൂർ: കുടുംബാംഗങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനെതുടര്‍ന്ന്നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു.

കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി വളവന്‍മാലില്‍ പരേതനായ വാസുദേവന്റെ ഭാര്യ സതി (64) ആണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ ചിലർക്ക്  കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന് ഇവരുടെ സ്രവപരിശോധനയക്ക് വിധേയാക്കിരുന്നെങ്കിലും ഫലം വന്നിട്ടില്ല.

വിവിധരോഗങ്ങളാൽഇവർചികിൽസയിലായിരുന്ന ഇവരുടെ ശ്രവം ആരോഗ്യ പ്രവർത്തകർ വീണ്ടും പരിശോധനക്കായി ശേഖരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.പി. ഇ കിറ്റുകൾ ധരിച്ച് സേവാഭാരതി പ്രവർത്തകരും, വാർഡ് മെമ്പർ ടി.കെജയനും ചേർന്ന് എടയാർ പൊതു ശ്മശാനത്തിൽ സംസ്ക്കാാരം നടത്തി.

മക്കൾ -ആര്യ, അമൃത

 

LEAVE A REPLY

Please enter your comment!
Please enter your name here