കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പു​ഷ്പ​ക​ത്ത് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ (51) ആ​ണ് മ​രി​ച്ച​ത്. താ​രി​ഖ് അ​ല്‍ ഗാ​നിം ക​മ്പ​നി​യി​ലെ എ​ച്ച്ആ​ര്‍ മാ​നേ​ജ​രാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് ഈ ​മാ​സം 31ന് ​നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡെ​ലി​വ​റി ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സ​ബാ​ഹ്‌ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here