കൊച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പ​ണി​യാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ സ്വാഗതം ചെയ്യുന്നുവെന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. പാ​ലം പ​ണി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഇ. ​ശ്രീ​ധ​ര​ന് ന​ല്‍​കും. പാ​ലം പ​ണി ഒ​ന്‍​പ​ത് മാ​സ​ത്തി​ന് ഉ​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ശ്രീ​ധ​ര​നു​മാ​യി ഉ​ട​ന്‍ ത​ന്നെ സം​സാ​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

‘ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്. നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നത് ഇവരുടെ പതിവായിരിക്കുകയാണ്. അവരാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സ്വാഭാവികമായി പാലം നിര്‍മ്മിച്ച ആര്‍ഡിഎക്‌സ് അവരുടെ നിലനില്‍പ്പിനായി പെറ്റീഷനുമായി മുന്നോട്ടുപോയി. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം ഇവരും കൂടി ചേര്‍ന്നിട്ടാണ് വാദിച്ചത്. അന്ന് സിംഗിള്‍ ബെഞ്ച് ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ശ്രീധരന് പാലം പണി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മതിയായിരുന്നു. എറണാകുളത്ത് പൊതു നിര്‍മ്മിതികളെ എതിര്‍ക്കുന്ന ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇക്കാര്യം വിജിലന്‍സോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കേണ്ടതാണ്’- സുധാകരന്‍ പറഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി സാ​ങ്കേ​തി​ക​പ​ര​മാ​യും ഭ​ര​ണ​പ​ര​മാ​യും തി​ക​ച്ചും ശ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പ​ണി​യാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് ജ​സ്റ്റീ​സ് ആർ എഫ് ന​രി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

പാ​ലം പൊ​ളി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​ത്രെ​യും വേ​ഗം പു​തി​യ പാ​ലം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും സ​ര്‍​ക്കാ​രി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പാ​ല​ത്തി​ന്‍റെ ദു​ര്‍​ബ​ല​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്രാ​സ് ഐ​ഐ​ടി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ ഹാ​ജ​രാ​ക്കി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here