​പാലക്കാട്: അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിയ്ക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പുരസ്‌കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തിൽ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങ് നടന്നത്.കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ 50 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2019 ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അച്യുതൻ നമ്പൂതിരി അർഹനായത്. 55 -ാമത്തെ ബഹുമതിയാണിത്. മലയാളത്തിന് ലഭിച്ച ആറാമത്തെ പുരസ്‌കാരമാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കല ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here