ടി എൻ പ്രതാപനെ തൃശൂരിൽ മത്സരിപ്പിക്കാത്തതിൽ അതൃപ്ത്തിയുമായി ധീവരസഭ. ധീവര സമൂഹത്തെ അവഗണിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് ധീവരസഭ പറഞ്ഞു. ധീവരസമുദായത്തെ പൂർണ്ണമായും അവഗണിക്കുന്നത് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ധീവരസഭ വ്യക്തമാക്കി.

2019 ൽ നൽകിയ സീറ്റ് 2024 ആയപ്പോൾ കോൺഗ്രസ് തിരിച്ചെടുത്തത് അംഗീകരിക്കാൻ ആവില്ല. ഇതിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ധീവരസഭയുടെ പ്രതികരണം. കേരളത്തിലെ പത്ത് പാർലിമെന്റ് മണ്ഡലങ്ങളിൽ നിർണ്ണായക സ്വാധീനമാണെന്നും ധീവരസഭ പറഞ്ഞു. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റു ന്യായങ്ങൾ പറഞ്ഞ് മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here