അംഗങ്ങൾ ശാരീരിക അകലം പാലിച്ച് ഇരിക്കുന്നതിനും പേപ്പർ ഉപയോഗം കുറക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മണി മുതൽ രണ്ടുവരെ രാജ്യസഭയും വൈകീട്ട് നാല് മുതൽ ഒൻപത് മണി വരെ ലോക്സഭയും ചേരാനാണ് തീരുമാനം. എല്ലാ പാർലമെന്റ് അംഗങ്ങളും ആർടിപിസിആർ പരിശോധന നടത്തണമെന്നും സ്പീക്കർ അറിയിച്ചു.

കൂടാതെ, പാർലമെന്റ് കാന്റീനിലെ ഫുഡ് സബ്സിഡി പൂർണമായും ഒഴിവാക്കി. ഇത്തവണ ചോദ്യോത്തരവേളയും ശൂന്യവേളയും അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here