കൊച്ചിയിലെ മഴമരപ്രേമികൾക്കായി കൂട്ടായ്മ ഒരുങ്ങുന്നു.നന്മ മരങ്ങൾക്ക് ഒരു കയ്യൊപ്പ്‌ എന്ന പേരിലാണ് കൂട്ടായ്മയൊരുങ്ങുന്നത്.ഞായറാഴ്ച രാവിലെ 10ന് വെളി മൈതാനിയിലാണ് കൂട്ടായ്മ ഒന്നിക്കുന്നത്. .ചടങ്ങിൽ പ്രകൃതി സ്നേഹികൾ ,രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരികപ്രവർത്തകർ എന്നിവർ പങ്കെടുക്കും.

പ്രകൃതി സംരക്ഷണ ത്തോടോപ്പം മഴമര നിലനില്പും ലക്ഷ്യമാക്കി നാഷണൽ ഓപ്പൺ ഫോറത്തിൻ്റെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിക്കുന്നത്.

കൊച്ചി പൈതൃകനഗരിയിലെ കുളിർ കാഴ്ചകളാണ് കുടപോലെ പടർന്നു നില്ക്കുന്ന തണൽ മരങ്ങൾ . ബ്രിട്ടിഷ് കാലഘട്ടങ്ങ ളിൽ വഴിയോരങ്ങളിൽ നട്ടുപിടിപ്പിച്ചവയാണ്. മരങ്ങൾക്ക് നൂറ്റാണ്ടിൻ്റെ പഴമയും പ്രകൃതി രമണിയതയും ജനങ്ങളുടെ കരുതലുമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ജി പി ശിവൻ പറഞ്ഞു. . ചെറുപ്രാണികൾ മുതൽ വലിയ പക്ഷികൾ വരെ ഇവിടെക്കാണാം. 300 ൽ പരം ജീവജാലങ്ങൾക്ക് ഭക്ഷ്യ വാസ സംരക്ഷിത ജീവന സൗകര്യമേർപ്പെടുത്തുന്നവയാണിവയെന്ന് പക്ഷിശാസ്ത്ര ഗവേഷണ മേഖല ചൂ ണ്ടിക്കാട്ടിയിരുന്നു. ഫോർട്ടുകൊച്ചി മുതൽ തീരദേശ മേഖലയിലും വിശ്രമ മൈതാനികളിലും വളർന്നു നില്ക്കുന്ന മരങ്ങൾ അധികൃതരുടെ അവഗണനയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. പടർന്നു പന്തലിക്കുന്ന ചിതൽ പുറ്റുകളും വികസനത്തിൻ്റെ മറവിലുള്ള വേരറുക്കലും മരങ്ങളുടെ മരണത്തിനിടയാക്കുന്നു. ഇത് എന്ത് വിലകൊടുത്തും ചെറുക്കുകയാണ് നാഷണൽ ഫോറത്തിൻറെ ലക്ഷ്യം .

LEAVE A REPLY

Please enter your comment!
Please enter your name here