പാലക്കാട് : എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ കാൽ തൊട്ട് വന്ദിച്ച മണ്ണാർക്കാട് സ്ഥാനാർത്ഥി പി. നസീമയുടെ കാലാണ് പ്രധാനമന്ത്രി തിരിച്ച് തൊട്ട് വന്ദിച്ചത്. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം.

പാലക്കാട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്ഥാനാർത്ഥിയായ നസീമ നരേന്ദ്ര മോദിയുടെ അടുത്തെത്തിയത്. തുടർന്ന് ഇവർ മോദിയെ വണങ്ങിയ ശേഷം അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയും നസീമയുടെ കാലിൽ തൊട്ട് വന്ദിച്ചത്. അമ്പരപ്പോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ ഇത് നോക്കിക്കണ്ടത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിത കൂടിയാണ് പി. നസീമ.

 

LEAVE A REPLY

Please enter your comment!
Please enter your name here