പറവൂർ:വിഭജന കാലത്തിന് സമാനമായ രാഷ്ട്രീയ നരനായാട്ടാണ് ബംഗാളിൽ അരങ്ങേറുന്നതെന്ന്  ബി.ജെ. പി ജില്ലാ അദ്ധ്യക്ഷൻഎസ്. ജയകൃഷ്ണൻ .

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന  പ്രതിഷേധപരിപാടികളുടെ ഭാഗമായി നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം തലയ്ക്കുപിടിച്ച
തൃണമൂൽ കോൺഗ്രസ് ബി ജെ പി പ്രവർത്തകരെയും സാധാരണ ജനങ്ങളെയും
ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം അറുപതിനായിരത്തോളം ജനങ്ങൾ സർവ്വസ്വവും ഉപേക്ഷിച്ച് പലായനം ചെയ്തു കഴിഞ്ഞു.പലായനംചെയ്തവർഎവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല.

പതിനഞ്ചോളം ബിജെപി പ്രവർത്തകരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്.
മനസാക്ഷി മരവിപ്പിക്കുന്ന തരത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും  കൊലപ്പെടുത്തുകയും ചെയ്തു
കൊണ്ടിരിക്കുന്നു.ഇത്രയും ദാരുണമായ സംഭവങ്ങൾ അരങ്ങേറിയിട്ടും
രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായമൗനംഅവലംബിക്കുകയാണെന്നും ജയകൃഷ്ണൻ പറഞ്ഞു.
ദേശീയ കാഴ്ചപ്പാടുള്ള മാധ്യമങ്ങൾ ഒഴിച്ച് പ്രത്യേകിച്ച് കേരളത്തിലെ, മാധ്യമങ്ങൾ വാർത്തകൾ പരിപൂർണ്ണമായും തമസ്കരിക്കുന്നതായും
വടക്കേ ഇന്ത്യയിൽ ഒരു കൊച്ചു സംഭവത്തിനു പോലും അതിശക്തമായി പ്രതികരിക്കുന്ന സാംസ്കാരിക നായകന്മാർ ഇതുവരെ
വായ തുറക്കാത്തത് പ്രതിഷേ ധാർഹമാണെന്നും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ബിജെപി പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി  രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് വെണ്മണിശ്ശേരിൽ
വൈസ് പ്രസിഡണ്ട് മാരായ ടി.എ ദിലീപ്, സാജിത അഷ്റഫ്, സുധാചന്ദ്, ബി ജെ പി മുനിസിപ്പൽ അദ്ധ്യക്ഷൻ മുരളി ഇടയിടം, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് ടി.ജി വിജയൻ, ഒബിസി മോർച്ച ജില്ലാ കമ്മിറ്റി അംഗം രാജു മടവന, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here