കൊച്ചി: കോവിഡ് വ്യാപനം തീവ്രമായ കടുങ്ങല്ലൂർ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ പോലീസിനെ വിന്യസിച്ച് പരിശോധന കർശനമാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കളക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നിലയിൽ 50 ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പഞ്ചായത്തിൽ ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തി പരിശോധനകൾ കർശനമാക്കി. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും. മൊബൈൽ ടെസ്റ്റ് യൂണിറ്റിൻ്റെ സഹകരണത്തോടെ ഭൂരിഭാഗം ആളുകളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും. ലക്ഷണങ്ങളില്ലാത്തവർക്കും പരിശോധന നടത്തും. ലക്ഷണമുള്ളവർക്കുള്ള പരിശോധനയും തുടരും.

വ്യവസായ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യവസായ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെങ്കിലും ജീവനക്കാർ അതതു സ്ഥാപനങ്ങളിൽ തുടരണം. .
ദിവസവും നിരവധി വാഹനങ്ങളാണ് വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. സ്ഥാപനങ്ങളിലേക്ക് ലോറികളിൽ എത്തുന്നവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെയിരിക്കാനും നടപടികൾ സ്വീകരിച്ചു. ഇതിനായി സന്നദ്ധ സേനയുടെ പ്രവർത്തനം ഉപയോഗപ്പെടുത്തും.

അതിഥി തൊഴിലാളികളുടെ കാര്യത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിഥി തൊഴിലാളികളുടെ ഇടയിൽ കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി.. പഞ്ചായത്തിലെ വാർഡുതല സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here