ആലുവ: കൊവിഡ് വ്യാപനത്തിന്റെ പേരിൽ  കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനെ മുൾമുനയിലാക്കിയത് സ്വകാര്യ ലാബിൻ്റെ പിടിപ്പുകേട് .പഞ്ചായത്തിലെ സ്വകാര്യ ലാബിൽ പരിശോധന നടത്തിയവരുടെ പോസറ്റീവ് കണക്കുകൾ മാത്രം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും നെഗറ്റീവ് കണക്കുകൾ നൽകാതിരുന്നതുമാണ് ഇതിന് കാരണമെന്ന് സൂചന.ഇതേ തുടർന്ന് കളക്ടർ ഇടപെടുകയും, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് പഞ്ചായത്ത് കോവിഡ് പരിശോധന ശക്തമാക്കുകയും ചെയ്തു.വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തിയാണ് പരിശോധന.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം പോസിറ്റിവിറ്റി നിരക്ക് 31.25 ശതമാനമാണ്.
ഇന്നലെ വരെയുള്ള ആന്റിജൻ പരിശോധനയുടെ ഫലമെല്ലാം പൂർണമായി ലഭിച്ചെങ്കിലും ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് അപൂർണമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആകെ 580 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 302 ആന്റജൻ പരിശോധനയിൽ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 278 ആർ.ടി.പി.സി.ആർ പരിശോധനയിൽ 82 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതിൽ 22 എണ്ണമാണ് പോസറ്റീവായത്. അതായത് ഫലം ലഭിച്ച 384 ൽ 120 പോസറ്റീവ് കേസുകളാണുള്ളത്.
ഒരാഴ്ച്ചത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച ജില്ലാ കളക്ടർ പുറത്തുവിട്ട കണക്കിൽ കടുങ്ങല്ലൂരിൽ 50 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റിയുണ്ടെന്നാണ് സൂചിപ്പിച്ചിരുന്നത്. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിച്ച ലാബിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.നേരത്തെയും ടെസ്റ്റ് റിസൾട്ട് മാറിനൽകിയതായി ആരോപണമുള്ള ലാബാണിത്

LEAVE A REPLY

Please enter your comment!
Please enter your name here