മൂത്തകുന്നം: കോട്ടപ്പുറം പാലത്തില്‍ ബൈക്ക്ലോറിയുടെ അടിയില്‍പ്പെട്ട്  ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു അപകടം. സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്.

സമ്പർക്ക വിലക്കിൽ  കഴിയുകയായിരുന്ന ഷാനു കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഭാര്യയുമൊത്ത് എറണാകുളം ലിസി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്. രണ്ട് പേരും തല്‍ക്ഷണം മരിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here