കൊച്ചി :കിഴക്കമ്പലത്ത് കിറ്റക്സിലെ വിവിധ ഭാഷാതൊഴിലാളികൾ ക്രിസ്തുമസ് ദിനത്തിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി പിടിയിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇതോടെ കേസിൽ അറസ്റ്റിലായവർ 174 ആയി. കേസിൽ കൂടുതൽ പേർ പ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായാണ് തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും സിസിടിവിയും പരിശോധിച്ചത്.പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്.

ക്രിസ്മസ് ദിന രാത്രിയിൽ കിറ്റക്സ് തൊഴിലാളികളായ വിവിധ ഭാഷാ തൊഴിലാളികൾ ചേരി തിരിഞ്ഞു ഏറ്റു മുട്ടിയിരുന്നു.സംഭവം അറിഞ്ഞെത്തിയ പൊലീസുകാരെ ആക്രമിക്കുകയും,പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ടിരുന്നു.നിരവധി പോലീസുകാർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.സംഭവത്തെ തുടർന്ന് വിവിധ ഭാഷാ തൊഴിലാളികളെ നിയന്ത്രിക്കണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്

LEAVE A REPLY

Please enter your comment!
Please enter your name here