നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി രണ്ട് യുവതികൾ പിടിയിലായി. മലപ്പുറം സ്വദേശിനികളായ സഹീദ, മുർഷിദ മോൾ എന്നിവരാണ് പിടിയിലായത്.

39 ലക്ഷം രൂപയുടെ സ്വർണമാണ് ഇവർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത. ദുബായിൽ നിന്നുമാണ് ഇവർ എത്തിയത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇരുവരെയും കൂടുതൽ ചോദ്യം ചെയ്തുവരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here