കൊച്ചി- ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ ഗുഡ്‌സ് കമ്പനിയായ പോളികാബ് ഇന്ത്യയുടെ ബിഎല്‍ഡിസി (ബ്രഷ്‌ലെസ് ഡയറക്ട് കറണ്ട്) ഫാന്‍ വിപണിയിലെത്തി. വളരെകുറച്ച് വൈദ്യുതി ഉപയോഗിക്കുന്ന രീതിയിലാണ് പോളികാബ് ബിഎല്‍ഡിസി ഫാനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത ഫാനുകളെ അപേക്ഷിച്ച് ബിഎല്‍ഡിസി ഫാനുകള്‍ വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവു വരുത്തും. ഒരു ഫാന്‍ ഒരു ദിവസം ശരാശരി പതിനാറ് മണിക്കൂര്‍ പ്രവര്‍ത്തിക്കുകയും ശരാശരി വൈദ്യുതി ചെലവ് യൂണിറ്റിന് ആറുരൂപയുമാണെങ്കില്‍ ബിഎല്‍ഡിസിഫാന്‍ഉപയോഗിച്ചാല്‍വര്‍ഷത്തില്‍ 1500 രൂപയുടെകുറവുണ്ടാകും എന്ന് കമ്പനി അവകാശപ്പെടുന്നു.

എല്‍ഇഡിബള്‍ബുകള്‍മറ്റ്ബള്‍ബുകളെഅപ്രസക്തമാക്കിയതുപോലെയുള്ള മാറ്റമാണ് ബ്രഷ്‌ലെസ് മോട്ടോര്‍ സാങ്കേതിക വിദ്യയോടെ ഫാന്‍ വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നത്. പോളികാബ് ബിഎല്‍ഡിസി ഫാനുകള്‍ ശബ്ദ രഹിതവും,കാര്യക്ഷമമായമെക്കാനിസത്തിലൂടെദീര്‍ഘകാലംഈടുനില്‍ക്കുകയുംചെയ്യും. നൂതന ബ്രഷ്ലെസ് മോട്ടോര്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും, വീടുകളുംഓഫീസുകളും ബിഎല്‍ഡിസിസീലിങ് ഫാനുകളിലേക്ക്മാറേണ്ടതിന്റെആവശ്യകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പോളിക്യാബിന്റെ ഡിജിറ്റല്‍ കോണ്ടെസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ലൈവാണ്. ആകര്‍ഷകമായ വീഡിയോകള്‍ പോസ്റ്റ്‌ചെയ്യാനും പോളിക്യാബില്‍ നിന്ന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നോമിനേറ്റ്‌ചെയ്യാം.
നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് അവ ലഭ്യമാക്കുന്നതിനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പോളികാബ് ഇന്ത്യ ലിമിറ്റഡ്പ്രസിഡന്റുംചീഫ്മാര്‍ക്കറ്റിങ്ഓഫീസറുമായ നിലേഷ് മലാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here